നഷ്ട്ടമായിടുന്നു നാടിന്റെ സൗന്ദര്യം
നഷ്ട്ടമായിടുന്നു ഭൂമിയിൽ സ്വർഗ്ഗവും.
മാനവഹൃദയത്തിലിന്ന് കൊടും -
കാടായ് വളരുന്നു സ്വാർത്ഥം'
തൻ സ്വാർത്ഥ ലാഭത്തിനായ് മാനുജർ കാടിനെ വെട്ടിനിരത്തി.
പാറമടകളും,ഫ്‌ളാറ്റുകളും കെട്ടി
കാടിനെ തന്നുള്ളിലാക്കി
തണ്ണീർത്തടങ്ങളും,കാട്ടുപൂഞ്ചോലയും
നാട്ടുപച്ചപ്പും മരിച്ചു.
പുഞ്ചനെൽപ്പാടങ്ങൾ റബ്ബറിൻവേരിനാൽ
ശുഷ്ക്കമായ് മാറിനിന്നയ്യോ.
ദാഹനീരില്ല,കുളിർകാറ്റുമില്ലെങ്ങും
ശീതളച്ഛായകളില്ല.
പുഴകൾ വഴിമാറിയൊഴുകിടുന്നു,
കാട്ടുമൃഗങ്ങളും നാട്ടിലായി.
പാഷാണപൂരിത ഭോജനശീലത്താൽ
ആയുരാരോഗ്യം നശിച്ചു.
പ്രളയവും,മാരകവ്യാധികളും കൊണ്ട്
പൂരിതമായിന്നു ലോകം.
ഹേമർത്യ ,നീ ഉണർന്നീടുക
പുല്‌കുക വീണ്ടുമാ സ്വർഗ്ഗീയ ഭൂമി
വൈകരുതതിനിനി ,കരുതിടാം നമ്മൾതൻ-
ഇളമുറയ്ക്കായ് ഒട്ടുനന്മ,നമ്മൾതൻ-
ഇളമുറയ്ക്കായ് ഒട്ടുനന്മ....