കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

2020 ലെ പുതുവൽസരത്തിലേക്ക് ലോകം കാലിടറിയാണ്കടന്നത്.ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ എന്ന മാരക വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി.തുടക്കത്തിൽ ചൈനക്ക് പിടിച്ചുനിൽക്കാനായില്ല,എന്നാൽ പതുക്കെ പതുക്കെ അതിൻറെ വലയിൽ നിന്നും മോചനം ലഭിച്ചു.അപ്പോഴേക്കും ലോകമാകെ ഈ വൈറസ് പടർന്നുകഴിഞ്ഞിരുന്നു.ഒന്നു കണ്ണുചിമ്മി എണീറ്റപ്പോഴേക്കും ഇന്ത്യയും കൊറോണക്കടിമയായിക്കഴിഞ്ഞിരുന്നു.

കേരളത്തിലും കൊറോണകാലുത്കുത്താൻ ശ്രമിച്ചപ്പോഴേക്കും കർശന നടപടികളുമായി നമ്മുടെ സർക്കാർ രംഗത്തെത്തി.ആരോഗ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും,പൊതുജനങ്ങളും ഇപ്പോഴും അതിനെ നേരിട്ടുകൊണ്ടിരിക്കുന്നു.അങ്ങിനെ കേരളം ഇന്ന് ലോകത്തിനു തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ്.

ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകത്തിലെ മനുഷ്യരാകെത്തന്നെ.ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കപോലും കൊറോണയുടെ മുന്നിൽ മുട്ടുകുത്തിക്കൊണ്ടിരിക്കുന്നു.ഓരോ നിമിഷവും നിരവധിജീവനുകളാണ് അമേരിക്കയിൽ പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.രോഗികളുെ എണ്ണമാകട്ടെ പറയാവുന്നതിലുമപ്പുറം.നമ്മുടെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തത്രയും ചെറിയ വൈറസ് ലോകത്തെതന്നെ കീഴടക്കി എന്നുപറഞ്ഞാൽ മനുഷ്യരാശിക്കുതന്നെ മാനക്കേടാണ്.കൊറോണക്കെതിരെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.പലതും പരീക്ഷിച്ചുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം

ആധുനിക ചികിൽസാരീതികളിലൂടെ രോഗങ്ങളിൽ നിന്നും രക്ഷ നേടുവാൻ മനുഷ്യൻ കഴിവു നേടിയിട്ടുണ്ട്.എന്നാൽ മനുഷ്യൻറെ ഈ കഴിവിനേയും വെല്ലുവിളിച്ചുകൊണ്ടാണ് കൊറോണയുടെ പടയോട്ടം.മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് ഇത്തരമൊരവസ്ഥ ഉണ്ടാക്കുന്നതെന്ന് നാം തിരിച്ചറിയാതെ പോകുന്നു.

പ്രകൃതിയെ സ്വന്തം കൈപ്പിടിയിലൊതുക്കി അഹങ്കരിച്ചപ്പോൾ മനുഷ്യനോർത്തില്ല പ്രകൃതി ശക്തിശാലിയാണെന്ന്.പ്രക‍തിയെ ഓരോ നിമിഷവും വേദനിപ്പിച്ചപ്പോഴും അവനോർത്തില്ല പ്രകൃതി നമ്മോട് ക്ഷമിക്കുന്നതാണെന്ന്

കൊറോണ എല്ലാം മാറ്റിമറിച്ചു.വാഹനങ്ങളുടെ ആധിക്യം അന്തരീക്ഷമലിനീകരണം വർധിപ്പിക്കുന്നു.പക്ഷെ ഇന്ന് നഗരം തന്നെ നിശ്ചലമായി.ഫാക്ടറികൾ പ്രവർത്തിക്കാത്തതുകൊണ്ട് നദികൾക്ക് മലിനജലം താങ്ങേണ്ടിവരുന്നില്ല.മനുഷ്യൻറെ സ്വാതന്ത്യ്രം കൂട്ടിലടക്കപ്പെട്ടപ്പോൾ മറ്റു ജീവജാലങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചുകിട്ടിയിരിക്കുന്നു.മതത്തിൻറെ പേരിൽ പരസ്പരം ഏറ്റുമുട്ടിയ മനുഷ്യന് ആരാധനാലയങ്ങൾ അടച്ചിടേണ്ടി വന്നു.ഈ അവസരത്തിലെങ്കിലും മനുഷ്യന് പ്രകൃതിയെക്കുറിച്ച് തിരിച്ചറിവുണ്ടാകട്ടെ

ഷിബില ടി
6 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം