കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/മായാത്ത വെളിച്ചം
മായാത്ത വെളിച്ചം
ഏറെ വൈകിയാണ് രേഷ്മ ഇന്ന് വീട്ടിൽ എത്തിയത്.അവളെ അപേക്ഷിച്ച് അതൊരു കൊട്ടാരം ആയിരുന്നു. പക്ഷെ മറ്റുള്ളവരെ അപേക്ഷിച്ച് അതൊരു കൊച്ചു കൂര തന്നെ ആയിരുന്നു.ഒരു ഒറ്റ മുറി കോട്ടെഴ്സ്.കേറിയ പാടെ അവൾ കണ്ടത് ചുമരിൽ തൂങ്ങി കിടക്കുന്ന അച്ഛന്റെ പടവും നോക്കി ഒരു ഭാഗം തളർന്നു കിടക്കുന്ന അമ്മ ലളിതയെയാണ്."എന്താ മോളെ ഇന്ന് വൈകിയത്". ഒരു പുഞ്ചിരി നൽകി കൊണ്ട് അവൾ പറഞ്ഞു:"അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ സിറ്റിയിൽ പോയതാ".ഒരു പത്താം ക്ലാസ്സുകാരിയായ അവളുടെ മറുപടി കേട്ട് ലളിതക്ക് കണ്ണ് നിറഞ്ഞെങ്കിലും എങ്ങനെയൊക്കെയോ ആ കണ്ണുനീര് അവൾ കണ്ണുകൾ കൊണ്ട് അപ്പാടെ വിഴുങ്ങി.രേഷ്മ ഒന്ന് കുളിച്ചു വൃത്തിയായ ശേഷം അടുക്കളയിൽ എത്തി ഭക്ഷണം പാകം ചെയ്തു.
പാകം ചെയ്ത ഭക്ഷണം കൊണ്ട് വന്ന് കട്ടിലിൽ വെച്ചു.ഉറങ്ങുന്ന ലളിതയെ വിളിച്ചു. എത്ര വിളിച്ചിട്ടും ലളിതക്ക് ഒരു അനക്കം പോലും ഇല്ലായിരുന്നു.ഒരു പാട് വിളിച്ചിട്ടും പ്രതിഫലം മൗനമായിരുന്നു.പിന്നീട് ഒരു നിലവിളിയാണ് അവിടെ കേൾക്കാൻ കഴിഞ്ഞത്.
|