കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയിലെ മനുഷ്യർ

പ്രകൃതിയിലെ മനുഷ്യർ

നമ്മുടെ അമ്മയാണ് പ്രകൃതി. സുന്ദരമായ ദൈവദാനം കൂടെയാണ്. നമുക്ക് ജീവിക്കാൻ വേണ്ടി ആവശ്യമായതെല്ലാം പ്രകൃതി നമുക്ക് നൽകുന്നുണ്ട് നമ്മൾ ഓരോരുത്തരും പ്രകൃതിയുടെ ഘടകമാണ്. നമ്മളെ പരിപാലിച്ച പ്രകൃതി ഇന്ന് പ്രതികാര ദുർഗയായി മാറിയിരിക്കുകയാണ് പച്ചപ്പുനിറഞ്ഞ പ്രകൃതിയിലെ മരങ്ങളും, കുന്നുകളും, വയലുകളും മെല്ലാം അതിമനോഹരം തന്നെയാണ്. പച്ചപുതപ്പുവച്ചു മൂടിയിരിക്കുന്ന പോലെയാണ് നമ്മുടെ പ്രകൃതി ഉണ്ടായിരുന്നത്. ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കുന്ന പറവകളെ കാണാൻ മനോഹരമാണ് അവർ പറക്കുമ്പോൾ ആകാശത്തിനുള്ളിലേക്ക് പോകുന്നത് പോലെയാണ് നമുക്ക് തോന്നുന്നത്. പൂവിൽ നിന്നും തേൻ കുടി ക്കുന്ന വണ്ടുകളും, പൂമ്പാറ്റകളും ഒക്കെ നമ്മുടെ പ്രകൃതി സൃഷ്ടിച്ചതാണ്. എന്നാൽ മനുഷ്യൻ മാത്രം പ്രകൃതിയെ കഠിനമായി വേദനിപ്പിക്കുന്നു പണ്ടുകാലത്തെ മനുഷ്യർ ഒക്കെ പ്രകൃതിയോട് വളരെ ഇണങ്ങിയാണ് ജീവിച്ചിരുന്നത് എന്നാൽ ഇന്നുള്ള ആളുകൾ എതിരായാണ് നിൽക്കുന്നത്. നമ്മുക്ക് മുറിവുകളുണ്ടായാൽ പോലും അതു അകറ്റാൻ പ്രകൃതിയാണ് നമ്മുക്കുള്ളത്. ശ്വസിക്കാനാവശ്യമായ വായുവും കുടിക്കാനാവശ്യമായ ശുദ്ധജലവും തരുന്നത് പ്രകൃതിയിൽ നിന്നും തന്നെയാണ് എന്നാൽ മനുഷ്യർ അത് മനസിലാക്കുന്നില്ല.പ്രകൃതിയിൽ വർധിച്ചു വരുന്ന വാഹനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, ഫാക്ടറികൾ മുതലായവയിൽ തുടർന്നുള്ള ദുഷിച്ച വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് നിറയുന്നു അതുകൊണ്ട് തന്നെ നമ്മുടെ ജീവവായുവും മലിനീകരണപെടുകയും ചെയ്യുന്നു. മനുഷ്യന്റെ അമിതമായ ചൂഷണം കാരണം പ്രകൃതി നശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാദാന്യത്തെകുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ജലമലിനീകരണം, ഖരമാലിന്യത്തിന്റെ നിർമ്മാജ്ജന പ്രശ്നങ്ങൾ, ഭൂമികുലുക്കം, തുടങ്ങി പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർ ത്തിക്കുകയാണ് വേണ്ടത്. ഭൂമിയെ സുരക്ഷിതവും ശീതളവുമായ കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷകൂ ജീവൻ നിലനിർത്തൂ..

അപർണ ആർ
9 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം