കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും വികസനവും
പരിസ്ഥിതിയും വികസനവും
ദൈവത്തിന്റെ നാടായ കേരളത്തിൽ ഇപ്പോൾ നഗരവൽക്കരണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം മറ്റാരുമല്ല നമ്മൾ മനുഷ്യർ തന്നെയാണ്. നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നു. മരങ്ങൾ മുറിക്കുന്നു, പുഴകളും തോടുകളും നികുത്തി കെട്ടിടങ്ങൾ പണിയുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതിയെ കുറിച്ച്. അതിനു വലിയ ഒരു ഉദാഹരണമാണ് മരട് ഫ്ലാറ്റ്. കായൽ ഓരത്ത് ഫ്ലാറ്റ് നിർമ്മിച്ചതിന് സർക്കാർ അത് തകർത്തു. പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തിയ കടന്നുകയറ്റം കാരണം നമ്മുടെ നാട്ടിൽ രണ്ടുവർഷമായി പ്രളയവും, ഉരുൾപൊട്ടലും, വരൾച്ചയും അനുഭവപ്പെടുന്നു. നമ്മൾ ഇങ്ങനെ പ്രകൃതിയെ സംരക്ഷിക്കാതിരുന്നാൽ ദോഷം അനുഭവിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്.ഏതൊക്കൊയോ മനുഷ്യർ പ്രകൃതിയെ ദ്രോഹി- ക്കുമ്പോൾ മറ്റു പാവപ്പെട്ട ജനങ്ങൾ ആയിരിക്കും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്നാൽ പല സസ്യ ജന്തുക്കളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. അവന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി അവൻ ഈ പ്രകൃതിയിൽ ഉള്ള സർവ്വചരാചരങ്ങളെയും നശിപ്പിച്ച് ഓരോ കെട്ടിടങ്ങൾ പണിയുന്നു. മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കാതെ അതിനെ ദ്രോഹിക്കുകയും എല്ലാ സുഖസൗകര്യങ്ങളും തനിക്ക് വേണമെന്ന് ആർത്തിയും വിവേകവും ഇല്ലാത്ത ഇടപെടലുകളും പ്രകൃതിയുടെ താളം തെറ്റിക്കും. പ്രകൃതിയെ ദ്രോഹിക്കാതെ അതിനെ അതിന്റെ- തായ നിലയിൽ തന്നെ നിർത്തണം. പ്രകൃതിയുടെ താളം തെറ്റിച്ചാൽ പിന്നെ അതുമൂലം ജലക്ഷാമം, വരൾച്ച, പ്രളയം, കൊടുങ്കാറ്റ് എന്നിങ്ങനെ ഉണ്ടാകും. അത് മനുഷ്യന്മാർ തന്നെയാണ് ഉണ്ടാക്കുന്നതും അനുഭവിക്കുന്നതും. ഇതെല്ലാം വന്നു കഴിഞ്ഞ് ഇതിന്റെ പോംവഴികൾ ഒന്നും ചിന്തിക്കാതെ ഇതെങ്ങനെ വരാതിരിക്കാനും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. അതിനാൽ പ്രകൃതിയെ നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. മനുഷ്യൻ പ്രകൃതിയെ അവന്റെ കൈകൾക്കുള്ളിൽ അടച്ചു വെച്ചിരിക്കുകയാണ്. പ്രകൃതിയെ അവൻ കാണുന്നത് അവന്റെ സ്വന്തം എന്നാണ് പക്ഷേ അങ്ങനെയല്ല ദൈവം പ്രകൃതി നമുക്ക് തന്നിരിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്. കാടും തോടും പുഴയും എല്ലാം നശിപ്പിച്ച് മനുഷ്യർ മാത്രം ജീവിക്കാനുള്ള അവകാശമല്ല ഭൂമിയിലുള്ളത്. എല്ലാത്തിനും തുല്യ അവകാശമാണ് ഉള്ളത്. അതുകൊണ്ടുതന്നെ നമ്മൾ പ്രകൃതിയെ സൗഹൃദത്തോടെ കാണണം. സ്നേഹത്തോടെ കാണണം. സംരക്ഷിക്കണം. പ്രകൃതി ക്കെതിരെയുള്ള ദ്രോഹങ്ങളിൽ നാം കർശന നിലപാട് തന്നെ സ്വീകരിക്കണം. ഈ തലമുറയിൽ തന്നെ നാം പ്രകൃതിയെ സംരക്ഷിക്കണം. വരും തലമുറയെ കുറിച്ച് ചിന്തിക്കണം. പ്രകൃതിയെ നാം സംരക്ഷിക്കണം. പണത്തിനു എല്ലാ പ്രധാനം. എങ്ങനെ ഭൂമിയിൽ മറ്റുള്ള ജന്തു ജീവജാലങ്ങൾക്കും മനുഷ്യർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ആവോ അതാണ് ഏറ്റവും വലിയ പ്രാധാന്യം. അതുകൊണ്ട് പ്രകൃതിയെ നാം ഏവരും സ്നേഹിക്കണം സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |