'കൊറോണയെ ന്നൊരു വൈറസ് നാട്ടിലാകെ പടരുന്നു'
ലോകത്താകെ ഭീതി പടർത്തി മരണ താണ്ഡവം തുടരുന്നു'
പരിഭ്രാന്തരായി പായേണ്ട ജാഗ്രതയോടെയിരുന്നോളൂ.
ഒത്തൊരുമിച്ച് നിന്നീടിൽ തുരത്തീടാം ഈ ഭീകരനെ !
സർക്കാരിൻ നിർദ്ദേശങ്ങൾ ഒന്നൊന്നായി പാലിക്കാം
നിയമ പാലർക്കൊപ്പം നീങ്ങാം
ആരോഗ്യ പ്രവർത്തകർക്കാ ദരമേ കാം!
ഗ്ലൗസും മാസ്ക്കും ധരിച്ചീടാം
കൈകൾ ഇടയ്ക്കിടെ ശുചിയാക്കാം
പൊതു ഇടങ്ങളിൽ കൂടാതേ അവശ്യ യാത്രകളിലൊതുക്കീടാം
അടച്ചു വീട്ടിലിരുന്നാ ൽത്തന്നേ
അകലം കാത്ത് കഴിഞ്ഞാൽ ത്തന്നേ
അറുത്തെറിയാംകണ്ണികളൊന്നായ്
അവനിയിൽ നി ന്നീ അണു കീടത്തിൻ! വൈറസ് ബാധയേറ്റെന്നാൽ
ലക്ഷണമൊന്നുമില്ലേലും
ഏകാന്തവാസം പാലിച്ചാൽ
വൈറസ് വ്യാപനമൊഴിവാക്കാം
ശുചിത്വാസ്ത്രങ്ങൾ ഒന്നൊന്നായ് ലക്ഷ്യം നോക്കി എയ്തോളൂ
ഒന്നു ചേർന്നു പോരാടു ജയിച്ചീടാം ഈ ഭീകരനെ !