കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ ലേഖനം
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ െെവറസിനെ തിരിച്ചറിഞ്ഞത് 'സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ ഈ വൈറസുകളാണ് ' കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്ന്നി, കന്നുകാലികൾ ഇവ യെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ ഇത് പൊതുവെ കണ്ടു വരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണെന്നർത്ഥം. വൈറസിൻ്റെ ഘടന മനുഷ്യർ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയഫെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നു. സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള കൂർത്ത മുനകൾ കാരണമാണ്. രോഗലക്ഷണങ്ങൾ ഏകദേശം 70 വർഷം മാത്രം പഴക്കമുളള ഒരു വൈറസാണ് കൊറോണ.ആദ്യകാലത്ത് വളരെ സധാരണ പനി രൂപത്തിലാണ് തുടങ്ങിയത്.പിന്നീട് ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണയെ പ്രതിരോധിക്കാനുള്ള ആൻ്റി വൈറസ് മരുന്നുകളോരോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല.ചുമ, പനി, ന്യൂ മോണിയ, ശ്വാസതടസം, ചർദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.ശരീരത്തിനുള്ളിൽ വൈറസ് പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കാണും മുൻകരുതൽ
കോറോണ വൈറസിൻ്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിലാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസ് 3000 ത്തിലധികം ജീവനെടുത്തു. ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബറിലാണ് വൈറസ് ബാധകണ്ടു പിടിച്ചത്. കൊറോണ വൈറസിൻ്റെ വ്യാപനം കൊറോണ വൈറസ് ചൈനയുടെ അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.ചൈനയിൽ നിന്നുമുള്ള ആളുകൾ സ്വന്തം നാടുകളിലേക്ക് പോകുന്നത് വഴി പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. കൊറോണ വൈറസ് ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലേക്ക് പഠിക്കാൻ പോയ മൂന്നു വിദ്യാർത്ഥികളിലാണ് വൈറസ് സ്ഥിരീകരിച്ചത്.അവരുടെ രോഗം ഭേദമായി. പിന്നീട് ഇറ്റലിയിൽ നിന്നും വന്ന ആളിലൂടെ കൊറോണ വൈറസ് ബാധ പിന്നെയും സ്ഥിരീകരിച്ചു. അങ്ങനെ ഇപ്പോൾ ഇന്ത്യയിലൊട്ടാകെ 12000ത്തിലധികം കേസുകൾ സ്ഥിരീകരിച്ചു. 400 ൽ അധികം പേർ മരിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |