കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മടിയൻ തൊമ്മൻ

മടിയൻ തൊമ്മൻ

അരിയൊന്നിടിക്കടാ കൊച്ചുതൊമ്മാ
അതുവയ്യെന്റമ്മച്ചീ നേരമില്ല!
ഒരു തേങ്ങാ കൊണ്ടുവാ കൊച്ചുതൊമ്മാ
ഒട്ടുമേ സുഖമില്ലെൻ പൊന്നമ്മച്ചീ!
വിറകൊന്നു കീറടാ കൊച്ചുതൊമ്മാ
അറിയില്ലെനിക്കെന്റെ പൊന്നമ്മച്ചീ!
ഇതു വന്നു തിന്നടാ കൊച്ചുതൊമ്മാ
അതുകൊള്ളാം ഞാനിതാ വന്നമ്മച്ചീ!
 

എസ് എൻ ധനുസ്
5 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത