കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അക്ഷരവൃക്ഷം/കഥകൾ
തണൽ തേടി.....
ഞാൻ ഓർത്തെടുക്കുകയാണ് ആ യാത്ര. യാത്രകളിൽ നിന്നും ഒരു വ്യത്യസ്തമാരാരു യാത്ര.ഇങ്ങനെ പറയാൻ കാരണം ആയാത്ര തണൽ എന്ന കേന്ദ്രത്തിലേക്കായിരുന്നു. അവിടേക്കുള്ള ഓരാ കാലടിവെക്കുമ്പാഴും എൻറെ ഹൃദയം തുടിക്കുകയായിരുന്നു.ആരാരുമില്ലാത്ത പാവങ്ങളാണവിടെ ഉള്ളതെന്ന്ആലോചിക്കുമ്പാൾ മനസ്സിൽ ഒരു വിങ്ങലാണ്.കുറച്ചു നേരമെങ്കിലും എൻറെ സ്നേഹം അവർക്ക് നല്കാൻ കഴിയുമെന്നാരു താന്നൽ.ഞങ്ങൾ പത്തുമണിക്ക് സ്കൂളിൽ നിന്നു പുറപ്പെട്ടു.അവിടെ എത്തുന്നതുവരെ മനസ്സിൽ ഒരു പേടിയായിരുന്നു. അവിടെ ഉള്ളവർ ഞങ്ങളാടുള്ള പ്രതികരണമാർത്ത്.അങ്ങനെ അവിടെ അവിടെ എത്തി. ആദ്യം തന്നെ അവിടത്തെ സ്റ്റാഫ് ഞങ്ങൾക്ക് ഒരു ക്ലാസ് നൽകിയിരുന്നു.നമ്മൾ രക്ഷിതാക്കളോട് ചെയ്യുന്നത് ഓരാന്നായി അദ്ദേഹം പറയുമ്പാഴും മനസ്സു കിടന്നു പിടക്കുകയായിരുന്നു.ചെയ്ത തെറ്റെല്ലാം ഓരാന്നായി മനസ്സിൽ ഉയർന്നു വരികയായി.കണ്ണുകൾ നിറയുന്നുണ്ടെങ്കിലും ഞാൻ അതു സഹിച്ചിരുന്നു. അവിടെയുള്ള ആളുകളാടുള്ള നമ്മുടെ പ്രതികരണം തികച്ചും സ്നേഹത്താടെ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു . പത്തു മിനുട്ടിലധികം അദ്ദേഹം ഞങ്ങൾക്ക് ഓരാ കാര്യം പറഞ്ഞു തന്നു. അവിടെ നിന്ന് ഞങ്ങൾ ആദ്യം സ്ത്രീകളുടെ ബ്ലാക്കിലേക്കാണ്പാ യിരുന്നത്.അവിടേക്ക് പാകുന്താറും മനസ്സിൽ വല്ലാത്ത ഭയമായിരുന്നു എനിക്ക്. ആദ്യം തന്നെ ഒരു സ്ത്രീ അവരുടെ മാനസികാവസ്ഥകണ്ട്കൂക്കിവിളിക്കുകയായിരുന്നു.ഓരാന്നും കാണുമ്പാഴും പേടി വർധിക്കുകയാണ്.ഞാൻ എൻറെ ചങ്ങാതിയുടെ കൈകോർത്തു പിടിച്ചു.അകത്തേകടന്നപ്പോൾ എന്താണ് അവരാട് പറയേണ്ടതെന്ന്അറിയാതെ ഞാൻ നിന്നു അപ്പാഴാണ് അദീന തന്റെ കൈയിലെ മുഴുവൻ സ്നേഹവും വാരിയെടുത്ത്മുത്തുകൾ വാരിയെറിയുന്നതുപാലെ ഓരാരുത്തരാടും സ്നേഹത്താടെ സംസാരിക്കുകയാണ് അതു കണ്ടപ്പാഴ് എൻെറ മനസ്സിൽ ഒരു ഉന്മാദം വന്നുചേർന്നു. ർന്നു . ഞങ്ങൾ എല്ലാ അമ്മമാരുടെ അരികിലും പായി കഥകൾ പറഞ്ഞും പാട്ടുപാടിയും ഞങ്ങൾ സമയം ചിലവഴിച്ചു. പലരും തൻറെ ജീവിതകഥ പറയുകയുംടെ ചെയ്തു. ഇതെല്ലാം കേട്ടിരിക്കുമ്പാഴാണ് കുറച്ചുപേർ ഒരു അമ്മയെ കണ്ടത്.തൻറെ മക്കൾക്കു വേണ്ടി കാത്തിരിപ്പാണമ്മ.രാധ എന്നീയിരുന്നു ആ അമ്മയുടെ പേര്.പാട്ടും കഥയും ആട്ടവുമായി ഞങ്ങൾ ആ അമ്മയുടെ അടുത്ത് ഒരുപാട് സമയം ചിലവഴിച്ചു.ഇതിനിടയിലാണ് ടീച്ചർ ഞങ്ങളെ വിളിച്ചത്. എല്ലാവരാടും യാത്ര പറയുമ്പാൾ ഓരാരുത്തരുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടിരുന്നത്.അവർ ഞങ്ങൾക്കു നൽകിയ സ്നേഹത്തിനു ഉപഹാരമായി ഞങ്ങൾ അവർക്ക് മധുരം നൽകി.അവിടെനിന്ന് യാത്ര പറഞ്ഞ് ഞങ്ങൾ പുരുഷൻമാരുടെ ബ്ലാക്കിലേക്കു പായി. അവിടെ കുറച്ചു സമയം ചിലവഴിച്ച് അവർക്ക് മധുരം നൽകി.അവിടെ നിന്ന് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്തു വീട്ടിലേക്ക് പുറപ്പെട്ടു.മനസ്സിൽ പതിഞ്ഞ ഒരു യാത്രയായിരുന്നു ഇത്. അവർക്കിടയിൽ ശുഭാപ്തി വിശ്വാസവും സ്നേഹവും നൽകി ഞങ്ങൾ മടങ്ങി......
ഋതുവർണ്ണ.സി.കെ 10 ഇ |