കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ

കൊറോണ എന്ന ഞാൻ

ചൈനയാണെൻ്റെ അമ്മ
വുഹാനാണെൻ്റെ ജൻമനാട്
ലോകമെന്നെ കൊറോണയെന്ന് വിളിച്ചു
കാലമെന്നെ കോവിഡ്- 19 എന്നുമാക്കി.
ഏവരേയും ഞാൻ ഭയപ്പെടുത്തി,
ഒടുവിൽ ജൻമനാടെന്നെ ആട്ടിയോടിച്ചു,
വിഷമം സഹിക്കവയ്യാതെ ഞാൻ ലോകമാകെ പരന്നു.
ചിലരുടെ ജീവൻ ഞാൻ കവർന്നു,
ചിലരെ ഞാൻ ഏകാന്ത തടവിലാക്കി.
ഏവരും പേടിയോടെന്നെ മാഹാമാരിയെന്നു വിളിച്ചു.

സ്നേഹനന്ദ. ടി
5 F കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത