കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/കുട്ടികൾക്കും വേണം ശുചിത്വ ശീലം
സബ്സ്ക്രിപ്റ്റ് എഴുത്ത്
കുട്ടികൾക്കും വേണം ശുചിത്വ ശീലം
ശുചിത്വ ശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തി എടുക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികളായ നാം പഠിക്കണം. എന്തൊക്കെ നമുക്ക് ചെയ്യാം , ദിവസവും കുളിക്കാൻ നമ്മൾ മടി കാണിക്കരുത്. രണ്ടു നേരം കുളിക്കണം, പല്ലുതേക്കണം , ചെവി , മൂക്ക് , കണ്ണ് എന്നിവ വൃത്തിയാക്കണം . നഖം വൃത്തിയായി വെട്ടി സൂക്ഷിക്കണം , നഖങ്ങൾക്കിടയിൽ അഴുക്ക് അടിഞ്ഞു കൂടാതിരിക്കാൻ ശ്രദ്ധിക്കണം , ആഹാരത്തിന് മുൻപും പിൻപും കൈകൾ കഴുകണം . ശരീരം മാത്രം വൃത്തിയാക്കിയാൽ പോരാ , നമ്മൾ ഇടുന്ന വസ്ത്രങ്ങളും വൃത്തിയുള്ളതായിരിക്കണം . വൃത്തിയായി അലക്കി ഉണക്കണം . കൂടാതെ നമ്മുടെ പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം . ഇത്തരം കാര്യങ്ങൾ കുട്ടികളായ നാം ചെറുപ്പത്തിലെ തന്നെ മനസ്സിലാക്കുകയും അത് നമ്മൾ ചെയ്തു ശീലിക്കുകയും വേണം . "വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാവട്ടെ".
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |