കെ.എ.എൽ.പി.എസ് അലനല്ലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കല സാഹിത്യ വേദിയുടെ കീഴിൽ വായന പക്ഷാചരണം . എന്റെ പിരന്നാളിനൊരു പുസ്തകം പദ്ധതി - പിറന്നാളിന് മധുരത്തിന് പകരം സ്കൂൾ ലിബ്രരിയിലെക്ക് ഒരു പുസ്തകം സംഭാവന വിദ്യാലയ വാണി ഉത്ഘാടനം PNപണിക്കർ അനുസ്മരണം നടത്തി പത്രവായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി സർവീസ് ബാങ്ക് സഹകരണത്തോടെ എന്റെ പത്രം പദ്ധതി വായനശാല സന്ദർശനവും ലൈബ്രറി അംഗത്വമെടുക്കലും- കാഴ്ച വായനശാല സന്ദർശനം നടത്തി വായനശാല പ്രവർത്തനങ്ങൾ ചൂരക്കാട്ടിൽ രാധാകൃഷ്ണൻ വിശദീകരിച്ചു അഭിമുഖം ശ്രീ ടി ആർ തിരുവിഴംകുന്നുമായി നടത്തി
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം .
21-22 അധ്യയന വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം വായന ദിനമായ ജൂൺ 19 ന് ഓൺലൈനായി നടന്നു. HM അധ്യക്ഷയായ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ശ്രീ.എ.ബി.വി. കാവിൽ പ്പാടായിരുന്നു. മണ്ണാർക്കാട് എ.ഇ.ഒ. അനിൽകുമാർ സാർ , വിദ്യാരംഗം കോ-ഓർഡിനേറ്റർ വിനോദ് ചെത്തല്ലൂർ, കാഴ്ച സെക്രട്ടറി രാധാകൃഷ്ണൻ ചൂരക്കാട്ടിൽ, PTA പ്രസിഡണ്ട് P. നാസർ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടകന്റെ കവിതകളുടെ മനോഹരമായ അവതരണം നടന്നു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.