കൊക്കരകൊക്കോ കോഴി വിളിച്ചു
സൂര്യനുദിച്ചു ചിരിക്കുന്നു
ചെടിയും മരവും കാറ്റത്താടി ഇലകളിളക്കി കളിക്കുന്നു. പക്ഷികൾ
പാറി രസിക്കുന്നു
പാട്ടുകൾ പാടികളിക്കുന്നു
പൂക്കൾ വിടർന്നു നിൽക്കുന്നു പൂമ്പാറ്റകളോ എത്തുന്നു. ചക്കയും മാങ്ങയും ഞാവൽപ്പഴവും
തിന്നാനൊത്തരി അണ്ണാൻ മ്മാർ ചാടിച്ചാടി വരുന്നല്ലോ
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ ഞാനും
നോക്കിയിരുന്നല്ലോ