കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/നല്ല കാലത്തിന്റെ സ്മരണയോടെ

നല്ല കാലത്തിന്റെ സ്മരണയോടെ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ .
കണ്ണി മുറിച്ചിടാം നമുക്കി
ദുരന്തത്തിനലയടി തീർത്തൊരുമണ്ണിൽ ....
ശരീരത്തിനകലം കരുതുന്ന നാമിന്ന് ,
മനസ്സിനകലം കുറച്ചിടാം.
അല്പകാലം നാമകന്നിരുന്നാലും
ശേഷകാലം നാമൊരുമയോടെ..
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ,
ഒരു ജനത തന്നെയല്ലേ...?
നിർദേശ പാലനം,നിർബന്ധകലം
നമുക്ക് പോരാടിടാം ഇന്നുതന്നെ ..
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടം ഭയക്കാതെ ...
കരുതലോടീനാളുകൾ സമർപ്പിക്കാം ,
ഈ ലോകനന്മക്ക് വേണ്ടി ...
നമുക്ക് മുന്നേറിടാം പലദിനം കൂടി
നല്ല കാലത്തിന്റെ സ്മരണയോടെ ..

റിൻഷിദ .സി
10 G കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത