സയൻസ് ക്ലബ്ബിന്റെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ തുടർച്ചയായി നടക്കുന്നുണ്ട്.

എല്ലാ ദിവസങ്ങളിലും പൊതുവിജ്ജാന ചോദ്യങ്ങൾ ക്ലാസ്സുകളിൽ കൊടുക്കുന്നു .എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുമ്പോൾ,അവ കൂട്ടികളിലേക്കു എത്തുന്നവിധം പുതുമയാർന്ന പ്രവർത്തനങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്.

  നിരീക്ഷണങ്ങൾ

സസ്യ ജന്തു ജാലങ്ങളെ നിരീക്ഷിച്ചു പട്ടികപ്പെടുത്തി  കുറിപ്പുകൾ തയ്യാറാക്കൽ  

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ചു ചിത്രീകരിക്കാൻ

ചന്ദ്രഗ്രഹണം ,സൂര്യഗ്രഹണം, ശുക്രസംതരണം , ആകാശഗോളങ്ങൾ ,നക്ഷത്രസമൂഹങ്ങൾ (ഓറിയോൺ,സപ്തർഷികൾ,തുടങ്ങിയവ ) ഇവയുടെ നിരീക്ഷണം

ആദ്യ ചാന്ദ്രയാത്ര ,ബഹിരാകാശയാത്രഎന്നീ വീഡിയോകൾ ,റോക്കറ്റ്‌വിക്ഷേപങ്ങൾ,ചാന്ദ്രയാൻ ,മംഗൾയാൻ തുടങ്ങിയവയുടെ  തത്സമയസംപ്രേക്ഷണം ഇവ നിരീക്ഷിക്കൽ

സഡാക്കോ കൊക്ക് നിർമ്മാണം 
സൂര്യഗ്രഹണ നിരീക്ഷണം
സൂര്യഗ്രഹണ നിരീക്ഷണം
റെഡ്‌മൂൺ നിരീക്ഷണം


ലഘുപരീക്ഷണങ്ങൾ

സയൻസ്ക്ലബ്ബിന്റെ മീറ്റിംഗിൽ ഓരോ ആഴ്ചയിലും ഒരു പരീക്ഷണം  വീതം അവതരിപ്പിച്ചു വിശദീകരിക്കുന്നു.

ഓരോ ക്‌ളാസ്സിലും പരീക്ഷണമൂലകൾ തയ്യാറാക്കിയിട്ടുണ്ട്.ശാസ്ത്രോത്സവത്തിലും ഇവ പങ്കെടുപ്പിക്കാറുണ്ട്.


ഉപകരണങ്ങളുടെ നിർമ്മാണം

എല്ലാ ക്‌ളാസ്സിലെയും പഠഠഭാഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിച്ച് സൂക്ഷിക്കാറുണ്ട്.(സ്റ്റെതസ്കോപ്പ് ,സൂര്യദർശിനി, ഗ്രഹണക്കണ്ണട, ...)ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള സ്റ്റിൽമോഡൽസ് ,വർക്കിങ്‌മോഡൽസ്എന്നിവയും ഞങ്ങൾ സ്കൂളിൽ നിർമ്മിക്കുന്നു.


കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകൾ


ശേഖരണം

വിവിധതരം വിത്തുകൾ ,ഇലകൾ ,നാണയങ്ങൾ ,വേരുകൾ ,തൂവലുകൾ ,മണ്ണ് ,ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ ,പുസ്തകങ്ങൾ ,ശാസ്ത്രകഥകൾ  എന്നിവ അതാതുസമയത്തു ശേഖരിക്കാറുണ്ട്.