ഒരിടത്ത് ഒരു അനാഥയായ ഒരു ബാലികയുണ്ടായിരുന്നു. അവൾ കുപ്പികളും മറ്റു സാധനങ്ങളും പെറുക്കി വിറ്റുകൊണ്ടായിരുന്നു ജീവിച്ചിരുന്നത്. ഒരിക്കൽ സാധനങ്ങൾ പെറുക്കുന്നതിനിടയിൽ അവൾക്ക് ഒരു സ്വർണ്ണമാലകിട്ടി. അവൾ ആ മാല പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി കൊടുത്തു. അവളുടെ സത്യസന്ധത കണ്ട് പോലീസുകാര് അവളെ അഭിനന്ദിച്ചു. ആ മാല പോലീസുകാര് ഉടമസ്ഥനെ ഏൽപ്പിച്ചു. എന്നിട്ട് പോലീസുകാര് പറഞ്ഞു. ഈ മാല ഒരു ബാലിക കൊണ്ട് വന്നതാണ്. അവളുടെ സത്യസന്ധത കൊണ്ടാണ് നിങ്ങൾക്ക് ഈ മാല കിട്ടിയത്. അപ്പോൾ ആ മാലയുടെ ഉടമസ്ഥൻ അവൾക്ക് സമ്മാനവും നല്ല ഒരു ജോലിയും കൊടുത്തു. അവൾക്ക് സന്തോഷമായി.
ആരുടെയെങ്കിലും കയ്യിൽ നിന്നും വീണ് പോകുന്ന സാധനങ്ങൾ ഇങ്ങനെ തിരിച്ചേൽപ്പിക്കാൻ നമുക്ക് കഴിയണം.