കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ദരിദ്രനായ കൃഷിക്കാരൻ
ദരിദ്രനായ കൃഷിക്കാരൻ
പണ്ട് ഒരു ഗ്രാമത്തിൽ ദരിദ്രനായ ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു. അയാൾ അവളരെ ദരിദ്രനായിരുന്നു.അയാൾക്ക് ആകെ ഉണ്ടായിരുന്നത് കുറച്ച് കൃഷി മാത്രമാണ്.ഒരു ദിവസം അയാൾ കൃഷിസ്ഥലത്തേക്ക് പോവുകയായിരുന്നു.പോകുന്നവഴിക്ക് ഒരു ആപ്പിൾ മരം കണ്ടു.അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നു.അയാൾ ആപ്പിൾ പറിക്കാൻ നോക്കി.പക്ഷെ പറിക്കാൻ മനസ്സ് വന്നില്ല.ഒരാളുടെ സാധനം ചോദിക്കാതെ എങ്ങനെ പറിക്കും?അയാൾ മരത്തിൻെറ ഉടമസ്ഥനെ തേടി പോയി.അയാൾ ചെറിയ ഒരു കുടിൽ കണ്ടു.കൃഷിക്കാരൻ വാതിലിൽ മുട്ടി.ഒരു വൃദ്ധൻ ഇറങ്ങി വന്നു.കൃഷിക്കാരൻ കാര്യങ്ങളെല്ലാം പറഞ്ഞു.വൃദ്ധൻ ആപ്പിൾ പറിച്ചോളാൻ പറഞ്ഞു.കൃഷിക്കാരൻ ആപ്പിൾ കഴിച്ച് വിശപ്പടക്കി.തൻെറ കൃഷിയിടത്തേക്ക് പോയി.പച്ചക്കറികൾ പറിച്ച് വൃദ്ധന് കൊടുത്തു.അവർക്ക് രണ്ടു പേർക്കും സന്തോഷമായി.
|