കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / സാമൂഹ്യ ശാസ്ത്ര ക്ലബ്

സ്വാതന്ത്ര്യ ദിനാചരണം

ആഗസ്ത് പതിനഞ്ചിനു സ്വാതന്ത്യ ദിനം സമുചിതമായി ആഘോഷിച്ചു.രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം 'സ്വാതന്ത്ര്യ സമിതി സംഗമം ' പുതിയ അനുഭവമായി .പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരപ്പനങ്ങാടി കരുണാകരൻ മാസ്റ്റർ സാംസ്കാരിക സമ്മേളനത്തിൽ പ്രിൻസിപ്പൽ പങ്കജാക്ഷി ടീച്ചർ ആദരിച്ചു . സമര കാലഘട്ട അനുഭവങ്ങൾ കരുണാകരൻ മാസ്റ്റർ അനുസ്മരിച്ചു . സാംസ്കാരിക സമ്മേളനം മാപ്പിള സാഹിത്യകാരൻ ബാലകൃഷ്ണൻ വള്ളിക്കുന്ന് ഉദ്ഖാടനം ചെയ്‌തു.സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കുറ്റൂർ ചേരൂർ പ്രദേശത്തെ സമരത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു . സ്വാതന്ത്ര്യ സമര ചരിത്രം വിശദമായി ചിത്രീകരിച്ച നൃത്ത ശിൽപം കുട്ടികളിലും രക്ഷിതാക്കളും കൗതുകവും ,ആവേശവും പരത്തി.