കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2024-27/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ (15  ജൂൺ 2024 )

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ്‌ ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലീറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ KMHSS KUTTOOR NORTH  സ്‍കൂളിൽ നടന്നു.

രജിസ്റ്റ൪ ചെയ്ത 121 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 09.30 ന്‌ തന്നെ  ഹാജരായി. കൈറ്റ്‌ മിസ്ട്രസ്  മായ ടീച്ചർ,കൈറ്റ്‌ മിസ്ട്രസ് സുഹറ ടീച്ചർ, എസ് ഐ ടി സി  ഗ്ലോറി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1PMവരെ നടന്നു. 14 കുട്ടികൾ ഹാജറായില്ല.

കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ 21കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ 107 കുട്ടികൾക്കും  പരീക്ഷ പൂ‍ർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു.

കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്.

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ 15  ജൂൺ 2024
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ 15  ജൂൺ 2024