നിഗൂഢമായൊരു കാടിൻ നടുവിൽ
സുന്ദരമായൊരു പുഴയുണ്ട്.
പുഴയുടെ അഴകിൻ ആഹ്ലാദിപ്പൂ
നീന്തിത്തുടിക്കും ജലജീവികൾ.
വേനൽക്കാലം വരവായി പുഴയുടെ
-അഴകിൽ ഭംഗം വന്നല്ലോ .
പതിയെ പ്പതിയെ വറ്റിയ പുഴയുടെ
-സമ്പത്തെല്ലാം തീർന്നല്ലോ .
മഴയും പുഴയും ഇല്ലാതായൊരു -
കാടിൻ അഴകും മറഞ്ഞല്ലോ.