കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം
              ഇന്ന്  നമ്മുടെ  ഇടയിൽ  ഏറെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന  ഒരു വിഷയമാണ്‌  പരിസ്ഥിതിയും, പരിസ്ഥിതി  സംരക്ഷണവും. നമ്മുടെ  ജീവിതരീതി  മോശമാകുന്നതോടുകൂടി പരിസ്ഥിതിയും മോശമാകുന്നു .നമ്മുടെ നിലനിൽപ്പ്  തന്നെ പരിസ്ഥിതിയെ  ആശ്രയിച്ചാണ് .അതുകൊണ്ടു  തന്നെ  പരിസ്ഥിതി  സംരക്ഷിക്കേണ്ടത്  നമ്മുടെ  ഓരോരുത്തരുടെയും കടമയാണ് .പരസ്പരം  ആശ്രയിച്ചാണ്  പരിസ്ഥിതിയിലെ  ഓരോ  ജീവജാലങ്ങളും  കഴിയുന്നത് . അങ്ങനെ ഉള്ളപ്പോൾ പരിസ്ഥിതിക്ക്  ദോഷം വരുന്ന  കാര്യങ്ങൾ ചെയ്യാതിരിക്കുക. ഇപ്പോൾത്തന്നെ  നമുക്കറിയാവുന്ന  കാര്യങ്ങൾ  ആണ് പ്രകൃതി ദുരന്തങ്ങൾ .നമ്മൾ  തന്നെ പ്രകൃതിയോട്  ചെയ്യുന്ന  ക്രൂരതയുടെ  ഫലങ്ങൾ  ആണ്‌ നാം ഇപ്പോൾ  ഓരോ അവരസങ്ങളിലും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
               മനുഷ്യൻ  വയലുകൾ  നികത്തി വലിയ കെട്ടിടങ്ങളും  ഫാക്ടറികളും നിർമിക്കുന്നു. അന്തരീക്ഷ  മലിനീകരണവും കൂടുതലായി. പ്ലാസ്റ്റിക്  മണ്ണിലേക്ക് വലിച്ചെറിയുന്നതും ,കീടനാശിനികളുടെ ഉപയോഗവും ഇവയൊക്കെ  പ്രകൃതിക്കു ദോഷമായി  വരുന്നു .മരങ്ങൾ മുറിക്കുന്നതിലൂടെയും വനനശീകരണത്തിലൂടെയും ഒരുപാട്   പ്രകൃതി  ദുരന്തങ്ങൾക്ക്  നാം  ഇരയാകും. നമ്മൾ  ഒരു  ചെടി  നടുന്നതിലൂടെ പരിസ്ഥിതിയെയും  മനുഷ്യന്റെ ജീവനെയും  ആണ്  രക്ഷിക്കുന്നത് .ചെടികളും  മരങ്ങളും  വെച്ച് പിടിപ്പിക്കുന്നതിലൂടെ ഞാൻ എന്റെ  പ്രകൃതിയെ  സംരക്ഷിക്കും .

"പരിസ്ഥിതി സംരക്ഷണം എന്റെ കടമയാണ്".

വിനായക് വി
7 D കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം