കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പൊഴിയാറായ ഇലകൾ

പൊഴിയാറായ ഇലകൾ

വയ്യ സുഹൃത്തേ.... വയ്യ. ഈ വേദന..... ഇനിയും എത്രനാൾ..... നിന്റെ കണ്ണുകളിലെ നിസ്സഹായത....... ഈ ചില്ലുകൂട്ടിലൂടെ എനിക്ക് കാണാം...... ഉറക്കെ കൂവട്ടെ ഞാൻ..... പോകൂ സുഹൃത്തേ.... പോയി രക്ഷപ്പെടൂ... ഈ പാപിയെ തനിയെ വിടൂ. വയ്യാ.... തൊണ്ട വല്ലാതെ വലിഞ്ഞു മുറുകുന്നു... ശബ്ദം പുറത്തു വരുന്നില്ല. അസഹ്യമായ വേദന.... ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്നു. ഓക്സിജൻ മാസ്കിലൂടെ ഒലിച്ചിറങ്ങുന്ന പ്രാണവായു ..... അതുമാത്രമാണാശ്രയം. ചുറ്റും പ്രാണനുവേണ്ടി പിടയുന്ന ദേഹങ്ങൾ..... അലമുറയിടുന്ന ബന്ധുജനങ്ങൾ. കറുത്ത നിഴലുകൾക്കുള്ളിലിരുന്ന് തന്റെ നീണ്ട ദൃംഷ്ട്ടങ്ങൾ കാട്ടി വിജയാഹ്ലാദതത്തോടെ അട്ടഹസിക്കുകയാണവർ.അവരുടെ നീണ്ട നഖങ്ങൾ എന്റെ ശ്വാസകോശങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു... എവിടെയാണ് തനിക്കു പിഴവ് സംഭവിച്ചത്. ഇന്നും ഇന്നലെയുമല്ല...... അനുസരണക്കേട് തന്റെ കൂടപിറപ്പായിരുന്നു. മണ്ണപ്പം ചുട്ടുനടന്ന നാളിൽ കൈ പോലും കഴുകാതെ ഭക്ഷണം കഴിക്കുന്നതിനു അമ്മയിൽ നിന്നും കിട്ടിയ തല്ല്...... ഒടുക്കം ഒരു ഉപദേശവും.... `` ന്റെ കുട്ടി നിനക്ക് വൃത്തിയിലും വെടിപ്പിലുമൊക്കെ നടന്നൂടെ... കുളിയുമില്ല നനയുമില്ല. എന്തു ഒക്കെ അസുഖങ്ങൾ വരുമെന്ന് അറിയോ നിനക്ക്.´´ അമ്മയുടെ വെറും ജല്പനങ്ങൾ.അത്രേ വില കൊടുത്തുള്ളൂ അന്ന്. വലുതായിട്ടും കാര്യമായി മാറ്റമൊന്നും ഇല്ല. ജീവിതം ആഘോഷിച്ചു. പറന്നു നടന്നു......യാത്രയിലെവിടെയോ വച്ച് കിട്ടി... ഒരു പ്രിയ സുഹൃത്തിനെ. പിന്നീട് അവനായി എന്റെ ഉപദേശകൻ. ഒടുക്കം അവൾ വന്നു...... പറന്നു തന്നെ..... എന്നെ തേടി..... അല്ല..... അവളെ ഞാൻ ഒപ്പം കൂട്ടി. എന്ന് പറയുന്നതാവും ശരി...... അറിഞ്ഞിരുന്നു ശുചിത്വത്തിന്റെയും മാസ്കിന്റെയും പ്രാധാന്യം.... പക്ഷേ ഒന്നും ചെവി കൊണ്ടില്ല . സുഹൃത്തേ,നീയും എന്നെ ഒരുപാടുപദേശിച്ചു ..... പക്ഷേ എന്റെ അഹന്ത.... ഒന്നും ചെവി കൊണ്ടില്ല..... ഇന്നും ഞാനറിയുന്നു... ശുചിത്വത്തിന്റെ മഹത്വം. എല്ലാമാണെന്ന് അഹങ്കരിച്ചു ഞാൻ ഇന്ന് ഏതോ അനാഥ ശക്തിക്ക് കീഴടങ്ങുകയാണ് എഴുന്നേറ്റു ഓടണം എന്നുണ്ട് പക്ഷേ, നിസ്സഹായനാണ് ഞാൻ അവളുടെ ബലിഷ്ടമായ കരങ്ങൾ എന്നെ മുറുകെ പുണർന്നു കൊണ്ടിരിക്കുന്നു.... ഞാൻ അപേക്ഷിക്കുകയാണ്, എല്ലാവരും ശുചിത്വം പാലിക്കൂ.... മഹാമാരികളെ അകറ്റൂ.... ചുറ്റും ഇരുട്ട് മാത്രം. പൊട്ടിച്ചിരികൾ അട്ടഹാസങ്ങൾ.... കുറുനരിയുടെ നിലവിളി.... തന്റെ ഇരയ്ക്കായുള്ള കാത്തിരിപ്പാവാം.

ശിഖ കെ.
7 B കൂത്തുപറമ്പ യു.പി , കണ്ണൂർ , കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ