നമുക്കു ചുറ്റും കാണാവുന്നൊരു
മരങ്ങൾ, ചെടികൾ, ശലഭങ്ങൾ
കല്ലും മണ്ണും പുല്ലും കിളികളും
എല്ലാം നമ്മുടെ തോഴന്മാർ
ഇവരെ കൂടാതൊരു നാൾ പോലും
നമുക്ക് ജീവിതം ഇല്ലല്ലോ
അതിനാലെന്നും പ്രകൃതിയെ നമ്മൾ
പരിപാലിക്കാൻ നോക്കേണം
കുഞ്ഞിപ്പൂവിൻ പുഞ്ചിരി കാണാൻ
കുഞ്ഞിക്കാറ്റല തഴുകീടാൻ
മണ്ണും വിണ്ണും മന്നും മനവും
നന്നായ് കാക്കുക നാമെല്ലാം