കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഭീകരാവസ്ഥ

കൊറോണക്കാലത്തെ ഭീകരാവസ്ഥ

<

"കഴിഞ്ഞ കൊല്ലം ഇക്കാക്ക ദുബായിൽ നിന്ന് വന്നപ്പോൾ എന്ത്‌ സന്തോഷമായിരുന്നു അല്ലെ ഫാത്തിമാ.. ".  "അതെ ആമിന ഇക്കാക്ക നിറയെ ചോക്ലേറ്റ് കൊണ്ടുവന്നിരുന്നില്ലേ..  പക്ഷെ ഇപ്രാവശ്യം കൊറോണ എന്ന മഹാമാരി കാരണം ഇക്കാക്ക ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ മെഡിക്കൽ കോളേജിലേക്കാണ് പോയത്. അല്ല ആമിനാ എനിക്കൊരു സംശയം ഇക്കാക്ക് കൊറോണയില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നുവല്ലോ പിന്നെന്തിനാ ഇക്കാക്ക അവിടെ താമസിക്കുന്നത്? ". "അത് ഫാത്തിമാ ഈ കൊറോണ എന്ന മഹാമാരി ഈ ലോകത്തെങ്ങും പടർന്നിരിക്കുകയാണ്. വിദേശത്തു നിന്ന് എത്തിയവർ ഉടനെ മെഡിക്കൽ കോളേജിൽ ക്വാറന്റീനിൽ കഴിയണം. ഈ രോഗം വേഗം പടരും. രോഗലക്ഷണങ്ങൾ കാണുന്നതിന് മുൻപ് തന്നെ പടരും. രോഗലക്ഷണങ്ങൾ കാണാൻ രണ്ടാഴ്ചയെടുക്കും. അതുകൊണ്ടാണ് വിദേശത്തു നിന്നെത്തിയവർ മറ്റാർക്കും പടരാതിരിക്കാൻ വേണ്ടി രണ്ടാഴ്ച ക്വാറന്റീനിൽ ആരോടും സമ്പർക്കമില്ലാതെ കഴിയുന്നത്. മനസ്സിലായോ ഫാത്തിമാ?". "ആ അതെ ആമിനാ നമുക്ക് കൊറോണ വരാതിരിക്കാൻ ജാഗ്രത പാലിക്കാം".

റിദ ഫാത്തിമ
5A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം