പരിസ്ഥിതി

 നാം ഇന്നു കാണുന്ന കാഴ്ചയെല്ലാം
 ഇന്നലകൾ നട്ടുനനച്ചതാണ്
 നാമിന്ന് കഴിക്കും കനികളെല്ലാം
 ഇന്നലകളിൽ ആരോ നട്ടുമുളപ്പിച്ചതാണ്
 പട്ടുപോൽ പച്ചവിരിച്ചതെല്ലാം
മുന്നോർമകൾ നമുക്കായി വച്ചതാണ്
 പുലർകാല വേളയിൽ പൂമരച്ചില്ലയിൽ
 കിളിക്കൊഞ്ചൽ കേട്ടു ഉണരാൻ
 നമുക്ക് നാളെക്കായ് നട്ടു നനയ്ക്കാം

ഷാവേസ്.എം
4 എ കുറ്റിപ്പുറം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത