കുറ്റിക്കോൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വജീവിതം
ശുചിത്വജീവിതം
പ്രിയപ്പെട്ട കൂട്ടുകാരേ,നിങ്ങൾക്കെല്ലാം സുഖമല്ലേ?ലോക്ഡൌൺ ആയതിനാൽ വീട്ടിൽത്തന്നെ ഉണ്ടാവുമല്ലേ.ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് വാർത്താമാധ്യമങ്ങൾ വഴി നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? ആരോഗ്യമുള്ള ജീവിതത്തിനു ശുചിത്വം ആവശ്യമാണെന്ന് ഇന്നത്തെ സാഹചര്യം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചുള്ള ഒരു കഥയാണ് ഞാൻ പറയുന്നത്. ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. അവരിൽ മൂത്ത കുട്ടി ആര്യ വൃത്തിയും വെടിപ്പും ഉള്ളവളും രണ്ടാമത്തെ കുട്ടി ലക്ഷ്മി നന്നായി ഭക്ഷണം കഴിക്കുന്നവളും മൂന്നാമത്തെ കുട്ടി അമ്പിളി ശുചിത്വത്തിൽ ശ്രദ്ധിക്കാത്തവളും ആയിരുന്നു. ഒരു ദിവസം അവർ പാർക്കിൽ പോയി ഐസ്ക്രീം വാങ്ങി. ആര്യയും ലക്ഷ്മിയും കൈ കഴുകി എന്നാൽ അമ്പിളി കൈ കഴുകാതെയാണ് കഴിച്ചത്. അത് കൊണ്ട് അവൾക്ക് അസുഖം ബാധിച്ചു. അവൾ കാരണം മറ്റെല്ലാർക്കും അസുഖമായി. ചെറിയ ഒരു അശ്രദ്ധ കാരണം ഒരു കുടുംബം നശിച്ചു. ശുചിത്വത്തിൽ ജാഗ്രത പാലിക്കണം എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |