നാടിൻ നന്മകൾ നേരാനായ്
മനസ്സുകൾ ഒന്നായ് അണിചേരാം
മനസ്സ് കൊണ്ട് അണിചേരാം
ശരീര അകലം പാലിക്കാം
അരുതെ അരുതെ പോകരുതെ
പുറത്തിറങ്ങി പോകരുതെ
വീട്ടിൽ തന്നെ കഴിയേണം
ഡോക്ടറെ കാണാൻ പോകുമ്പോൾ
കൈകൾ രണ്ടും കഴുകേണം
മാസ്ക് എടുക്കാൻ മറക്കരുതെ
മൂക്കും വായും പൊത്തേണം
നാടിന്റെ നന്മകൾ കാത്തീടാൻ
ഒന്നിച്ചിറങ്ങി അണിചേരാം
മനസ്സുകൾ കൊണ്ട് അണിചേരാം
ശരീര അകലം പാലിക്കാം..