കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ലോകം മുഴുവൻ വളരെയധികം വിഷമം നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ബാധ ലോകത്തെ കീഴടക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം ഇതിനെ ശക്തമായി പ്രതാരോധിക്കുന്നു.ഈ ഘട്ടത്തിൽ വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്.സോപ്പുപയോഗിച്ച് കൈ കഴുകുക, മുഖാവരണം ധരിക്കുക,ആളുകൾ പരമാവധി വീടുകളിൽ കഴിയുക,ആരോഗ്യ- പ്രവർത്തകരും പോലീസും പറയുന്നത് അനുസരിക്കുക. മഴക്കാലമാണ് വരാൻ പോകുന്നത്. അതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കുക.ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ രോഗങ്ങളും ഈ ഘട്ടത്തിൽ വ്യാപിച്ചാൽ ഏറെ ബുദ്ധിമുട്ടായിരിക്കും.അതുകൊണ്ട് എല്ലാവരും നല്ലവണ്ണം ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |