സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2004-2005 മുതൽ റവ.ഫാ.മാത്യു നടമുഖത്തച്ചന്റെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണത്തിനാവശ്യമായ ഫണ്ടു ശേഖരിക്കലും നിലവിലുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളോടൊപ്പം ടോയിലറ്റ്, കിച്ചൺ എന്നിവ നവീകരിച്ചു.2005 - 2006 ൽ Stage ഉണ്ടാക്കി. കുട്ടികൾക്ക് വെച്ചെഴുതാൻ ഡസ്കുകൾ പണിയിക്കുകയും പാചകപ്പുര extend ചെയ്യുകയും ഉണ്ടായി. എം.പി. എം. എൽ.എ ഫണ്ടിൽ നിന്നും രണ്ടു കമ്പ്യൂട്ടറുകൾ വീതം ലഭിച്ചു.2006 ജൂൺ 29 ന് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം എം.പി സുരേഷ് കുറുപ്പ് നിർവ്വഹിച്ചു.

     2009 ജനുവരി 9ന് ജൂബിലി മെമ്മോറിയിൽ കെട്ടിടത്തിന്റെ വെഞ്ചരിപ്പു കർമം അഭിവന്ദ്യ ജോസഫ് പൗവ്വത്തിൽ പിതാവ് നിർവ്വഹിച്ചു. പിന്നീട് പെണ്ണമ്മ ജോയിച്ചൻ കാവുങ്കൽ എന്നിവരുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഒന്നാം നില പണി തുടങ്ങി. 2010 ജൂൺ 19 ന് റവ.ഫാ. ജോസ് നിലവന്തറയുടെ കാർമ്മികത്വത്തിൽ കോർപ്പറേറ്റ് മാനേജർ നടമുഖത്തച്ചൻ ഒന്നാം നില ഉദ്ഘാടനം ചെയ്തു.തുടർന്ന് കോർപ്പറേറ്റിന്റെ സഹായത്തോടെ ഉച്ചഭക്ഷണം കഴിക്കാൻ ഷെഡ് ഉണ്ടാക്കി.സ്കൂൾ മുറ്റം, വരാന്ത, ഓഫീസ് ,Stage ഇവയെല്ലാം ടൈൽ ഇട്ടു മനോഹരമാക്കി. ചെടിച്ചട്ടികൾ, ഊഞ്ഞാൽ, സിസോ, മെറിഗോറൗഡ് തുടങ്ങിയവയാൽ സ്കൂൾ സൗന്ദര്യവൽക്കരിച്ചു.

        കുട്ടികളുടെ ആത്മീയവും, ശാരീരികവും, ബൗദ്ധികവുമായ നിരവധി പ്രവർത്തനങ്ങൾക്കു രൂപം കൊടുത്തു പ്രയോഗത്തിൽ വരുത്തി പിന്നോക്ക പഠിതാക്കൾക്ക് അധികസമയ ബോധനം, സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ്, മിടുക്കരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം, വിജ്ഞാന വിവേകസിദ്ധിക്കായി വിവിധ തരം പ്രവർത്തനങ്ങൾ, കായിക ക്ഷമതാ വർദ്ധനവിനായി എയ്റോബിക് എക്സർ സൈസ് ,യോഗ, പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങളോടെ ദിനാചരണങ്ങൾ, ആത്മീയ ഉണർവിനായി വി.കുർബ്ബാന, സന്മാർഗബോധന പരിപാടികൾ കലാപരിപോഷണ പരിശീലനങ്ങൾ ഭാഷാ പരിജ്ഞാന പ്രവർത്തനങ്ങൾ സാമൂഹിക സഹായ പ്രവർത്തികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും ബോധനക്ലാസ്സുകൾ തുടങ്ങിയ പ്രവർത്തനങ്ങളോടെ സ്കൂളിന് ഉന്മേഷവും ഉണർവ്വും ലഭിച്ചു.