കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഒരു ആത്മകഥ
കൊറോണ ഒരു ആത്മകഥ
ഞാൻ കൊറോണ വൈറസ് . പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെ പോലെ തന്നെ ഈ പ്രപഞ്ചത്തിലെ ഒരു പ്രജ. ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുക ആയിരുന്നു ഞാൻ. നിങ്ങൾക് അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ലാന്ന് . ഏതെങ്കിലും ജീവിയുടെ ആന്തരികാവയങ്ങളിൽ ആണ് ഞങ്ങൾ വാസ സ്ഥലം കണ്ടെത്താർ. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കു ഉള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി ,പെരുച്ചാഴി,പന്നി,വവ്വാൽ ,കൊതുക്,കുറുനരി, തുടങ്ങിയ ജീവികളെ ആണ് ഞങ്ങൾ തിരഞ്ഞെടുക്കാറ് . കഥയിലേക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ട്കാരനും സംഘവും കടന്ന് വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം ജീവികളെ അവർ വെടിവെച്ച വീഴ്ത്തി. ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും. ചത്ത് വീണ മൃഗങ്ങളെ എല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ച വിറച്ചു. ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരീകായവങ്ങൾ പുറത്തു കളഞ്ഞു. ആ പാകത്തിൽ ആ ചെറുപ്പക്കാരന്റെ കയ്യിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമയത്തിലാണ് ഞങ്ങൾ പെറ്റു പെരുകുന്നത്. കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടു ആകാനും പിന്നെ രണ്ടിൽ നിന്നും ആയിരങ്ങളും ലക്ഷങ്ങളും കോടികളും ആകാൻ ഞങ്ങള്ക് 14 ദിവസം ധാരാളം മതി. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെ തുടങ്ങി. എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും അയൽവാസികളുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഏർപ്പാടുകൾ നടത്തുകയായിരുന്നു. ശ്വാസതടസ്സവും ശ്വാസകോശത്തിലെ പഴുപ്പും ഉണ്ടായിരുന്നത്കൊണ്ട് ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. പക്ഷെ ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ഡോക്ടറിന്റെ കയ്യിൽ കയറിപ്പറ്റി.എന്റെ പൊന്നു മക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു. പനി പടർന്ന് പിടിച്ചു. മരുന്നുകൾ ഫലിക്കാത്തതിനാൽ ലോകം പകചു നിന്നു. ഗവേഷകർ തല പുകച്ചു. ഈ രോഗം ഏത്? എനിക്ക് പുതിയൊരു പേരും കണ്ടെത്തി.. കോവിഡ് 19 അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ, ബ്രിട്ടൺ,അറേബ്യ,നമ്മുടെ രാജ്യമായ ഇന്ത്യ .ഇപ്പോഴിതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും എത്തിച്ചേർന്നിരിക്കുന്നു. ഈ യുദ്ധം ജയിച്ചാൽ മാത്രമേ നിങ്ങൾക് ഇനി മുൻപോട്ട് പോകാൻ ആവൂ. തോറ്റു തരാൻ ഞങ്ങൾ തയ്യാറല്ല. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എന്റെ ആഗ്രഹം. ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്ന് കയറരുത്. കുടത്തിലെ ഭൂതങ്ങളെ ഊരി തുറന്ന് വിടരുത്. അപ്പോഴാണ് ഞങ്ങളെ പോലുള്ളവർ പുറത്തു വരുന്നത്. ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവ്വം കൊറോണ വൈറസ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |