കുമരകം എബിഎം ഗവ യുപിഎസ്/അക്ഷരവൃക്ഷം/വൃത്തിയില്ലെങ്കിൽ
വൃത്തിയില്ലെങ്കിൽ
ഒരു വീട്ടിൽ രണ്ടു കുട്ടികളുണ്ടായിരുന്നു .വിനുവും ചേച്ചി അനുവും .വിനു മഹാ മടിയനായിരുന്നു .അനുവാകട്ടെ കഠിനാധ്വാനിയായ കുട്ടിയും .അവരുടെഅച്ചൻ രോഗബാധിതനായി കിടപ്പിലായിരുന്നു .കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങളെല്ലാം നോക്കിയ ശേഷമായിരുന്നു അവരുടെ അമ്മ ജോലിക്കു പോയിരുന്നത് .ഒരു ദിവസം വൈകുന്നേരം അവരുടെ 'അമ്മ അവരോടു പറഞ്ഞു ."മക്കളെ എനിക്ക് ഒരു മാസം തിരുവനന്തപുരത്തു ട്രെയിനിങ്ങാണ് . നിങ്ങൾ വേണം വീട്ടുകാര്യവും അച്ഛനെയും നോക്കാൻ . അനു വീട്ടിനകത്തെ കാര്യങ്ങളെല്ലാം നോക്കണം വിനു വീടിനു പുറവും പരിസരവുമെല്ലാം വൃത്തിയാക്കണം" .കുട്ടികൾ സമ്മതിച്ചു .പിറ്റേന്ന് അമ്മ ട്രൈനിങ്ങിനു പോകുകയും ചെയ്തു .അനു തന്നെയേല്പിച്ച കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്ത്തതു . വിനുവാകട്ടെ ഒന്നും ചെയ്യാതെ കളിച്ചു നടന്നു .വിനുവുന്റെ ജോലി കൂടി അനു ഏറ്റെടുത്തു ചെയ്തു തീർത്തു .പക്ഷെ ഒരു ദിവസം അനു മുറ്റത്തു തെന്നിവീണു.അനുവിന്റെ കാലിനു നല്ലൊരു മുറിവ് പറ്റി അനുവിന് ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു .എന്നാലും അച്ഛന്റെ കാര്യവും വീട്ടിനകത്തെ കാര്യവും അവൾ ചെയ്തു .വിനു അപ്പോഴും ഒരു പണിയും ചെയ്യാതെ നടന്നു .വീടിനു പുറവും ചുറ്റുപാടും ചപ്പു ചവറും മാലിന്യങ്ങളും അഴുക്കു വെള്ളവും കൊണ്ടു നിറഞ്ഞു .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |