പലപേരുകളിൽ വികസനമുണ്ടി
ന്നില്ല ആർക്കും പരിസര ബോധം
വേണ്ടിടത്തും വേണ്ടാത്തിടത്തും ഉണ്ടാക്കുന്നു ഭവനങ്ങൾ
ചുറ്റും മതിലുകൾ വീടുകളല്ലൊ
കാഴ്ചയിൽ ജയിലുകൾ
വീടുകൾക്കാണേൽ മുറ്റവുമില്ല
പച്ചപ്പാണേൽ തീരെയുമില്ല
ആളുകൾക്കാണേൽ എല്ലാരോടും
ദേഷ്യവും, വെറുപ്പും, പുച്ഛവും, മാത്രം
വീടിനകത്തെ മാലിന്യങ്ങൾ
എറിയുന്നു മതിലിനപ്പുറം
ശുചിയാക്കുന്നു സ്വന്തം വീടും
നാലുചുവരുകൾക്കുൾവശോം മാത്രം
ആരും ഓർക്കുന്നില്ല നമ്മുടെ
പൊതുപരിസരവും മറ്റു മൃഗങ്ങളേം
ഓർക്കാം നമുക്കൊരു നിമിഷം
നാമേവരുടേം സഹജീവികളെ
നീക്കം ചെയ്യാം നാമേവരും
പുറംതള്ളിയ മാലിന്യങ്ങൾ