കുട്ടമംഗലം എൽ പി എസ്/അക്ഷരവൃക്ഷം/ആട്ടിൻകുട്ടിയു൦ ചെന്നായയും
ആട്ടിൻകുട്ടിയു൦ ചെന്നായയും
<<പണ്ട് പണ്ട് ഒരു കാട്ടിൽ ആട്ടിൻകുട്ടിയും അമ്മയും അച്ഛനും ഉണ്ടായിരുന്നു.അവ൪ എന്നും തീറ്റ തേടി കാടിന് വെളിയിൽ പോകുമായിരുന്നു.അന്ന് ആട്ടി൯കുട്ടി ഒററയ്ക്കായിരുന്നു വീട്ടിൽ.ഒരു ദിവസം അമ്മയും അച്ഛനും തീറ്റ തേടി കാടിന് വെളിയിൽ പോയപ്പോൾ അമ്മ പറഞു മോൻ വീടിന് അകത്തു തന്നെ ഇരിക്കണം.ഇത് കേൾക്കാതെ ആട്ടിൻകുട്ടി വീടിന് വെളിയിൽ ഇറങ്ങി പുല്ല് തിന്നാൻ തുടങ്ങി.പുല്ല് തിന്ന് തിന്ന് തിന്ന് ഒരു കുളത്തിൻെറ അടുത്തെത്തി .അപ്പോൾ അവന് തോന്നി വെള്ളം കുടിക്കണമെന്ന് .വെള്ളം കുടിക്കുന്നത് അതുവഴി പോയ ഒരു ചെന്നായ കണ്ടു.അവൻ ആട്ടിൻകുട്ടിയെ ചാടിപ്പിടിച്ചു കടിച്ചു തിന്നു. അമ്മ പറഞ്ഞത് കേൾക്കാത്തതിനാൽ വന്ന ആപത്ത്>
|