കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നമഹാമാരി

കൊറോണ എന്ന മഹാമാരി


ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണ എന്നമഹാമാരി ചൈനയിലെ വുഹാനിലാണ് ആദ്യം സ്ഥിരീകരിച്ചത്.ഈ രോഗം കണ്ടുപിടിച്ച ഡോക്ടറടക്കം അവിടെ കുറേപേർ മരിച്ചു.അമേരിക്കയിൽ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടി വന്നു.ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്.24 മണിക്കൂറിനുള്ളിൽ ഒരുപാട് പേരുടെ ജീവനാണ് പൊലിയുന്നത്.കൊറോണ വൈറസിനെ കൊവിഡ് എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇപ്പൊൾ ഇത് ലോകമാകെ പടർന്ന് പന്തലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഹോസ്പിറ്റലും ഒഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങളൊക്കെ ലോക്ക്ഡൗണിലാണ്.

    എസ്എസ്എൽസി, പ്ലസ്‌ടു ക്ലാസുകളിലെ പരീക്ഷകൾ പാതിയിലാണ്.ഇതിനാൽ അധ്യാപകരും വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലാണ്.രണ്ടു വർഷത്തെ പ്രളയം തന്നെ കേരളത്തെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്.ഇപ്പോൾ കൊറോണയും കൂടെ ആയപ്പോൾ കാര്യങ്ങളെല്ലാംആകെ താറുമാറായി കിടക്കുകയാണ്. 

ഇനിയെന്ത്, എപ്പോൾ എന്നത് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതി യിലാണ്.എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരേ മനസ്സോടെ പ്രാർത്ഥിക്കുകയും പ്രതിരോധിക്കുകയുമല്ലാതെ നിർവ്വാഹമില്ല.

     കൊറോണബാധിത പ്രദേശങ്ങളിൽ നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28ദിവസം വീടുകളിൽത്തന്നെ കഴിയണം.എല്ലാവരും ധാരാളം വെള്ളം കുടിക്കണം.

ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം.

        കൊറോണ കാരണം ഒരുപാടുപേർ ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്.എന്നാൽ ഒരുകൂട്ടർ( പോലീസ്,ആരോഗ്യ പ്രവർത്തകർ,ഫയർഫോഴ്‌സ് ഇങ്ങനെ തുടങ്ങി ചില വിഭാഗങ്ങൾ)സ്വന്തം കുടുംബത്തേപ്പോലും മറന്ന് കർമ്മനിരതരാവുകയാണ്.എല്ലാ യാത്രാസംവിധാനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.മറ്റ് സംസ്ഥാനങ്ങെള അപേക്ഷിച്ച് കേരളം മാതൃകയാകേണ്ട പ്രവർത്തനം കാഴ്ചവെച്ച് ഒരു പരിധിവരെ ഈ മഹാമാരിയെ ചെറുത്തുനിൽക്കുകയാണ്.നമുക്ക് ഒന്നിച്ച് പ്രതികരിക്കാം.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.


 

നജ്ല ഫാത്തിമ
5 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം