കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡും ശുചിത്വവും

കോവിഡും ശുചിത്വവും

വന്നു നമുക്കൊരു കോവിഡ് കാലം
ഇന്ന് നമ്മുക്ക് ശുചിത്വം വേണം
കൈകൾ മുഖവും കഴുകീടേണം
പരിസരം ശുചിയായി സൂക്ഷിക്കേണം
തുമ്മൽ ചുമകൾ വന്നീടുമ്പോൾ
തൂവാലയാൽ മുഖം പൊത്തിടേണം
യാത്രക്കായി മാസ്ക് ധരിക്കാം
ഇല്ലാ യാത്രകൾ ഒഴിവാക്കീടാം
കത്തിക്കരുത് പ്ലാസ്റ്റിക് ഒന്നും
മാലിന്യങ്ങൾ എറിഞ്ഞിടല്ലേ
ചെടിയും , മരങ്ങൾ നട്ടുവളർത്താം
പച്ചക്കറികൾ വെച്ച് വിടർത്താം
നല്ലൊരു നാളെക്കായി നമുക്ക്
നന്മതൻ ലോകം പടുത്തുയർത്താം

ഹൈഫ ഫാത്തിമ
3 A ഗവ.യു പി സ്കൂൾ കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 10/ 2021 >> രചനാവിഭാഗം - കവിത