കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

സംരക്ഷിക്കാം പ്രകൃതിയെ

പ്രകൃതി നമ്മുടെ അമ്മ ആണ്.അത് ദേവിയാണ്. ആ അമ്മയെ മാനഭംഗപ്പെടുത്താൻ പാടില്ല.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണം ആകുന്നു. അതെ മനുഷ്യൻ നീച്ചമയതല്ല അതി നീചമായ അവസാനമില്ലാത്ത അത്യാഗ്രഹം ആണ് പരിസ്ഥിതിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. ഇത് ഈ ലോകം മനുഷ്യന്റെ മാത്രം ആണെന്ന മനുഷ്യന്റെ തെറ്റിദ്ധാരണ ആണ് പ്രശ്നം.അതിനാൽ അത്യഗ്ഗ്രഹവും അതിമോഹവും മാറ്റിവെച്ച് പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. വർത്തെടു ക്കാം ഒരു പ്രകൃതി സംരക്ഷണ സമൂഹത്തെ.

           പ്രകൃതിയേ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം.മല മുകളിലൂടെ ഒഴുകി വരുന്ന വെള്ളം സമീപ പ്രദേശത്തുള്ള സസ്യങ്ങളിൽ തഴുകി ജലം ജലാശയത്തിൽ എത്തുന്നു.ഇപ്രകാരം ഒഴുകി ഏതുന്ന ജലത്തെ മനുഷ്യൻ നീചമായ പ്രവർത്തനങ്ങളുടെ ഫലമായി അത് മലിമകുന്നൂ. എന്തെല്ലാം പ്രവർത്തനങ്ങളുടെ ഫലായാണ് ജലം മലിനമകുന്നത്. ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും പുറത്ത് വരുന്ന എണ്ണ കടലിലെ ജലത്തെ വലിയ തോതിൽ മലിനമാക്കുന്നു.

വീട്ടിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ പുഴക്കരയിൽ നിക്ഷേപിക്കുന്നത്, ഫാക്ടറി മാലിന്യങ്ങൾ പുഴയിൽ കലർത്തുന്നത്, വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ തുറന്നുവിടുന്നത് തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ജലാശയങ്ങളെ മലിന മാക്കുന്നത്. ജലം നിൽക്കുന്ന ഇടങ്ങൾ ആയ വയലുകളും തോടുകളും മണ്ണിട്ടുനികത്തി വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് വരും തലമുറയിലെ വലിയ പ്രശ്നമായി മാറുന്നു.

റോഡുകളും മറ്റും നികത്തപ്പെട്ടു അതോടെ കുളക്കോഴി കാട്ടുതാറാവ് തുടങ്ങിയവയുടെ വാസസ്ഥലം നഷ്ടപ്പെട്ടു. താമരയും ആമ്പലും മറ്റ് ജലസസ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്.
ഇക്കാലത്ത് വളരെയധികം ചർച്ച ചെയ്യേണ്ട ഒന്നാണ് വായു മലിനീകരണം. അതിന്റെ പ്രധാന കാരണങ്ങളാണ് വാഹന പുകയിൽ നിന്നും, ഫാക്ടറി പുകയിൽ നിന്നും ശീതീകരണി കളിൽ നിന്നും പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് കാർബൺ മോണോക്സൈഡ് എന്നിവ അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ഇത് ശുദ്ധ വായുവിനെ അളവ് കുറയ്ക്കുകയും ആഗോളതാപനതിന് കാരണമാവുകയും ചെയ്യുന്നുചെയ്യുന്നു.
ഭൂമി ദൈവത്തിന്റെ ദാനമാണ്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ ഇടയ്ക്ക് വരുന്ന കളകളെ നശിപ്പിക്കാനും നല്ല രീതിയിലുള്ള വിളകൾ ലഭിക്കുവാനും പലരീതിയിലുള്ള കീടനാശിനികളും മറ്റും ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം  വിഷമ യമാക്കുകയും മണ്ണിന്റെ ഫലപുഷ്ടി നഷ്ട്ടപെടുത്തുകയും ചെയ്യുന്നു. വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴയുടെ അളവ് താരതമ്യേന കുറക്കുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു

വരൾച്ച വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്. ആരും അത്ര തന്നെ ചിന്തിക്കാത്ത ഒന്നാണ് പ്രകാശമലിനീകരണം. രാത്രി ഇര തേടുന്ന പക്ഷികളാണ് പ്രകാശ മലീനീകരണത്തിന്റെ ബുദ്ധിമുട്ട്

ദിയാഫത്തിമ
VII.B കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം