കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/നന്മയിലേക്ക് ഒരു സന്ദേശം

നന്മയിലേക്ക് ഒരു സന്ദേശം

അമ്മേ അമ്മക്ക് എന്താ പറ്റിയത് എന്തിനാ അമ്മ ഇങ്ങനെ ചുമയ്ക്കുന്നത്. ആ കൊച്ചു വീടിൻ്റെ ബെഡ് റൂമിൽ വെച്ച് ദേവപ്രിയ അമ്മയോട് ചോദിച്ചതും. ദേവപ്രിയയുടെ അമ്മ പറഞ്ഞു. മോളെ അമ്മക്ക് തീരെവയ്യ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ ഉണ്ട്. എങ്ങിനെയെങ്കിലും ഡോക്ടറുടെ അടുത്ത് ഒന്ന് പോകണം. മോള് അപ്പുറത്ത വീട്ടിലെ രാധ ചേച്ചിയെ ഒന്ന് വിളിച്ച് കൊണ്ട് വരുമോ? അത് കേട്ടതും ദേവപ്രിയ വേഗം രാധ ചേച്ചിയുടെ വീട്ടിലേക്ക് ഓടി. അൽപ്പസമയത്തിന് ശേഷം രാധചേച്ചിയെയും കൂട്ടി ദേവപ്രിയ അമ്മയുടെ അരികിലെത്തി. ദേവപ്രിയയുടെ അമ്മയെ കണ്ടപാടെ രാധ ചേച്ചി ചോദിച്ചു. അഭിന നിനക്ക് എന്താ പറ്റിയത്. അത് രാധ ചേച്ചി ചെറിയ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ. നമുക്കൊന്ന് ഡോക്ടറെ കാണാൻ പോയാലോ. ആ അഭിന എങ്ങിനെയാ പോവുക. ലോക്ക് ഡൗണല്ലേ വണ്ടിയൊന്നും ഓടുന്നില്ലല്ലോ?. ഞാനൊന്ന് ആരോഗ്യപ്രവർത്തകരെ വിളിച്ച് നോക്കട്ടെ എന്ന് പറഞ്ഞ് രാധ ചേച്ചി ഫോണെടുത്ത് ആരോഗ്യ പ്രവർത്തകരെ വിളിച്ചു. അൽപ്പസമയത്തിന് ശേഷം ദേവപ്രിയയുടെ വീടിൻ്റെ മുറ്റത്ത് ഒരു നൂറ്റിയെട്ടാം നമ്പർ ആംബുലൻസ് എത്തി. ആംബുലൻസിൽ നിന്ന് ഇറങ്ങിയ ആരോഗ്യ പ്രവർത്തകർ ദേവപ്രിയയുടെ വീട്ടിലേക്ക് കയറി. വീടിനകത്ത് നിന്ന് ആരോഗ്യ പ്രവർത്തകർ നിങ്ങൾക്ക് എന്താണ് പറ്റിയതെന്ന് ദേവപ്രിയയുടെ അമ്മയോട് ചോദിച്ചപ്പോൾ. ദേവപ്രിയയുടെ അമ്മ പറഞ്ഞു അത് എനിക്ക് ചെറിയ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ ഉണ്ട്. അത് കേട്ടതും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഓ അങ്ങിനെയെങ്കിൽ ഇതൊരു കൊറോണ രോഗത്തിൻ്റെ ലക്ഷണവുമായി ബന്ധമുണ്ട്. അതു കൊണ്ട് നമുക്ക് നിങ്ങളെ ആശുപത്രിയിലേക്ക് മാറ്റണം. ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളുടെ ശ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ച് കൊറൊണ വൈറസ് നിങ്ങൾക്ക് പിടിപെട്ടിട്ടിലെന്ന് എന്ന് ഞങ്ങൾക്ക് ഉറപ്പ് വരുത്തണം. അത് കേട്ടതും ദേവപ്രിയ ആരോഗ്യ പ്രവർത്തകരുടെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. എൻ്റെ അമ്മയെ ആശുപത്രിയിലൊന്നും കൊണ്ട് പോകണ്ട. അമ്മയ്ക്ക് നിങ്ങൾ പനിയുടെയും ചുമയുടെയും തൊണ്ടവേദനയുടെയും മരുന്ന് കൊടുത്താൽ മതി. എൻ്റെ അമ്മയ്ക്ക് കൊറോണയൊന്നും വരില്ല. അവളത് പറഞ്ഞതും ആരോഗ്യപ്രവർത്തകർ ദേവപ്രിയയോട് ചോദിച്ചു. അതെന്താ മോളെ നീ നിൻ്റെ അമ്മയ്ക്ക് കൊറോണയൊന്നും വരില്ലെന്ന് പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാൻ പറ്റില്ല. ഞങ്ങൾക്ക് പരിശോധനയിലൂടെ നിൻ്റെ അമ്മയ്ക്ക് കൊറോണ വൈറസ് പിടിപ്പെട്ടില്ലന്ന് ഉറപ്പ് വരുത്തണം. അത് കേട്ടതും ദേവപ്രിയ വീണ്ടും ആരോഗ്യപ്രവർത്തകരോടായി പറഞ്ഞു. എൻ്റെ അമ്മയ്ക്ക് കൊറോണ വരില്ലെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നത് എന്താണെന്ന് നിങ്ങൾക്കറിയണോ. എൻ്റെ കിടഞ്ഞി യുപി സ്കൂളിലെ അധ്യാപകരൊക്കെ വ്യക്തിശുചിത്വത്തെയും പരിസരശുചിത്വത്തെയും പറ്റി ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പകർന്ന് തന്നിട്ടുണ്ട്. ഞാൻ സ്ക്കൂൾ ഉള്ള ദിവസങ്ങളിൽ സ്കൂളും സ്കൂളിൻ്റെ പരിസരവും ശുചികരിക്കാറുണ്ട്. പിന്നെ ഞാൻ എന്നും എൻ്റെ വീടിൻ്റെ പരിസരം ശുചീകരിച്ച് കൊണ്ട് വൃത്തിയോടെയാണ് നടക്കാറ്. അത് മാത്രമല്ല കൊറോണ വൈറസ് വന്നതിന് ശേഷം ഞങ്ങൾ സോപ്പിട്ട് കൈ കഴുകി സാമൂഹിക അകലം പാലിച്ച് ആരോഗ്യപ്രവർത്തകർ പറയുന്ന എല്ലാ കാര്യങ്ങളും അതേപടി അനുസരിച്ചാണ് ജീവിക്കുന്നത്. പിന്നെ എങ്ങിനെയാണ് അമ്മയ്ക്ക് കൊറോണ വരുന്നത്. ദേവപ്രിയ പറയുന്നത് കേട്ട് സ്തംഭിച്ച് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ രാധ ചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗിയെ ആശുപത്രിയിൽ കൊണ്ടു പോകാനെ ഞങ്ങൾക്ക് കഴിയും അത് കൊണ്ട് ഈ രോഗിയെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോകുകയാ. അത് കേട്ടതും ദേവപ്രിയ പറഞ്ഞു എനിക്ക് പേടിയാ ആശുപത്രിയിൽ പോകാൻ എൻ്റെ അച്ചൻ ദുബായിലാ അമ്മയെ കൊണ്ട് പോയാൽ ഞാൻ തനിച്ചാ അമ്മയെ നിങ്ങൾ തിരികെ കൊണ്ടുവരുന്നത് വരെ ഞാൻ രാധ ചേച്ചിയുടെ കൂടെ നിൽക്കും ആരോഗ്യ പ്രവർത്തകർ ദേവപ്രിയയുടെ അമ്മയെ താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റി ആശുപത്രിയിലക്ക് കൊണ്ട് പോയി. പിറ്റേന്ന് വൈകുന്നേരം ദേവപ്രിയയുടെ വീടിൻ്റെ മുറ്റത്ത് ആംബുലൻസ് വന്ന് നിറുത്തിയത് കണ്ടാണ് ദേവപ്രിയയും രാധ ചേച്ചിയും ആംബുലൻസിനിരകിലേക്ക് വന്നത്. ദേവപ്രിയയുടെ അമ്മയെ ആംബുലൻസിൽ നിന്ന് ഇറക്കിയതിന് ശേഷം ആരോഗ്യ പ്രവർത്തകർ വാങ്ങിയ ചോക്ലേറ്റുകൾ ദേവപ്രിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു മോള് പറഞ്ഞതാശരി മോളുടെ അമ്മയ്ക്ക് കൊറോണ ഇല്ല മോളുടെ കുടുംബത്തെ പോലെ ഓരോ ഇന്ത്യക്കാരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നടപ്പാക്കുകയും ഈ കൊറോണ വൈറസ് കാലത്ത് സാമൂഹിക അകലം പാലിച്ച് കൊണ്ട് നിന്ന് നമുക്ക് അതിജീവിക്കാം ഈ കൊറോണ വൈറസിനെ. മോളെ തീർച്ചയായും ഞങ്ങൾ ഈ കൊറോണ വൈറസിനെ അതിജീവിച്ചതിന് ശേഷം ഞങ്ങൾ വീണ്ടും വരും മോളെ കാണാനും മോളുടെ സ്കൂളിലെ അധ്യാപികമാരെ അനുമോദിക്കാനും എന്നും പറഞ്ഞ് തിരിവ് ആംബുലൻ കയറിയാത്ര പുറപ്പെടാൻ നോക്കുന്ന ആരോഗ്യ പ്രർത്തകരെ അവൾ അൽഭുദത്തോടെ നോക്കി നിന്നു.. -കൊണ്ട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് രോഗിയെ ആശുപത്രിയിൽ കൊണ്ടു പോയി ശ്രവ പരിശോധന നടത്തി കൊറോണ രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണം. അത് കൊണ്ട് ഞങ്ങൾ ദേവപ്രിയയുടെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുകയാ. അത് കേട്ടതും ദേവപ്രിയ പറഞ്ഞു. എനിക്ക് പേടിയാ ആശുപത്രിയിൽ പോകാൻ. എൻ്റെ അച്ചൻ ദുബായിലാ ഉള്ളത്. അമ്മയെ നിങ്ങൾ ആശുപത്രിയിൽ കൊണ്ട് പോയാൽ ഈ ദേവപ്രിയ തനിച്ചാ. അത് കൊണ്ട് അമ്മയെ നിങ്ങൾ തിരികെ കൊണ്ടുവരുന്നത് വരെ ഞാൻ രാധ ചേച്ചിയുടെ കൂടെ നിൽക്കും. അൽപ്പസമയത്തിന് ശേഷം ആരോഗ്യ പ്രവർത്തകർ ദേവപ്രിയയുടെ അമ്മയെ താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റി ആശുപത്രിയിലക്ക് കൊണ്ട് പോയി. പിറ്റേന്ന് വൈകുന്നേരം ദേവപ്രിയയുടെ വീടിൻ്റെ മുറ്റത്ത് ഒരു ആംബുലൻസ് വന്ന് നിറുത്തിയത് കണ്ടാണ് ദേവപ്രിയയും രാധചേച്ചിയും ആംബുലൻസിനിരകിലേക്ക് വന്നത്. ദേവപ്രിയയുടെ അമ്മയെ ആംബുലൻസിൽ നിന്ന് ഇറക്കിയതിന് ശേഷം ആരോഗ്യ പ്രവർത്തകർ കൊണ്ടുവന്ന ചോക്ലേറ്റുകൾ ദേവപ്രിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു. മോള് പറഞ്ഞതാണ് ശരി. മോളുടെ അമ്മയ്ക്ക് കൊറോണ രോഗം ഇല്ല. മോളുടെ കുടുംബത്തെ പോലെ ഓരോ ഇന്ത്യക്കാരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് ജീവിച്ചാൽ ആരോഗ്യമുള്ള സമൂഹത്തെ നമുക്ക് സൃഷ്ട്ടിക്കാം. മോള് പറഞ്ഞില്ലേ ഈ കൊറോണ വൈറസ് കാലത്ത് സാമൂഹിക അകലം പാലിച്ച് ആരോഗ്യ പ്രവർത്തകർ നിർദേശിച്ച പോലയാണ് മോളുടെ കുടുംബം ജീവിച്ചതെന്ന്. അങ്ങിനെ ഓരോ കുടുംബവും ഞങ്ങളെ പോലുള്ള ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം സ്വീകരിച്ച് ജീവിച്ചാൽ നമുക്ക് ഈ കൊറോണ വൈറസിനെ പൂർണ്ണമായും അതിജീവിക്കാം. തീർച്ചയായും ഞങ്ങൾ ഈ കൊറോണ വൈറസിനെ അതിജീവിച്ചതിന് ശേഷം വീണ്ടും വരും. മോളെ കാണാനും മോളുടെ സ്കൂളിലെ നന്മയിലേക്ക് ഒരു സന്ദേശം നൽകിയ അധ്യാപകരെ അനുമോദിക്കാനും എന്നും പറഞ്ഞ് തിരച്ച് ആംബുലൻസിൽ കയറിയാത്ര പുറപ്പെടാൻ നോക്കുന്ന ആരോഗ്യ പ്രർത്തകരെ നോക്കി അവൾ സന്തോഷത്തോടെ കൈ വീശി യാത്രയാക്കി....

ഋഷികരജീഷ്
7ബി കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ