പൂന്തോട്ടത്തിൽ ചുറ്റിനടക്കും വർണ ചിറകുള്ള കൂട്ടുകാരി.
ഭംഗിയുള്ള ചിറകു വിരിച്ച് ചെന്നിരിക്കും പൂക്കളിൽ.
പൂന്തേനുണ്ടു മടങ്ങി വരുമ്പോൾ എന്നെ കാണും വഴിയിൽ.
തുള്ളിചാടി കളിക്കും നമ്മൾ രണ്ടുപേരും തോട്ടത്തിൽ.
പൂവിൽ നിന്നു പൂവിലേക്കു ചാടി കളിക്കും കൂട്ടുകാരി.
എന്നും എന്റെ കൂടെ കളിക്കും വർണ ചിറകുള്ള കൂട്ടുകാരി.