കവിത
പരിസ്ഥിതി
മരണത്തിൻ വാക്കുകളിലെത്തുമീ -
പ്രകൃതിയാം പരിസ്ഥിതിക്ക് .....
തണലായും താങ്ങായും കാനന -
വന്മരങ്ങൾ ....
ഒരു മരതൈകൾക്കു ഒരായിരം -
ജീവൻ നിലനിർത്താനായി പെയ്യുമീ -
ശീതമാം നീർക്കണങ്ങൾ....
പുഴകളും ....സൂര്യപ്രകാശവും
മഴനീർതുള്ളികളും ...വനവന്മരങ്ങളും ,
പൂവുമാം,ജന്തുജാലങ്ങളും തുടങ്ങിയെത്രയെത്ര -
രൂപമീ പ്രകൃതിയമ്മയ്ക്ക്.....
തണലേകിയും ജീവവായുനൽകിയും
കായ്‌കനിയൊക്കെയും നൽകി നമുക്കീ
പ്രകൃതിയാം വൻമരങ്ങൾ....
എന്നിട്ടും ....എന്നിട്ടും വെട്ടിനുറുക്കീ
മനുഷ്യർ തിന്മയോടെയീ നന്മവൃക്ഷങ്ങളെ
ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ .....
ഉണ്ടാകുമോ ....നന്മയരുളും പ്രകൃതിക്ക്.....
നന്മതൻ പ്രകൃതിയാം പരിസ്ഥിതിക്ക് ....