കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യഞ്ജനങ്ങൾ
കാർഷകമേഘലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയായ വക്കം ബി ഗോപിനാഥന്റെ പ്രധാന കൃതിയാണ് സുഗന്ധവ്യഞ്ജന വിളകൾ. സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചക്കും, ആഹാര പദാർത്ഥങ്ങൾക്ക് രുചിയും മണവും നൽകുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണമാണ് പുസ്തകത്തിന്റെ മുഖ്യ വിഷയം.കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ്. കുരുമുളക്, ഏലം, കറുവ,വാനില,ജീരകം, കുടംപുളി, കൊത്തമല്ലി,സർവ്വ സുഗന്ധി, ഇഞ്ചി , മാങ്ങാ ഇഞ്ചി, ഉള്ളി, വെളുത്തുള്ളി ,മഞ്ഞൾ, ഗ്രാമ്പൂ ,ജാതി, വാളൻപുളി തുടങ്ങിയ പതിനേഴോളം സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യം കൃഷിരീതി, വിളവെടുപ്പ് സംസ്കരണം ഉത്പാദനം വിതരണം ഉപയോഗം ഓരോ വിളകൾക്കും അനുയോജ്യമായ കാലാവസ്ഥ വളപ്രയോഗങ്ങൾ നടീൽ വിളകൾക്ക് വരാവുന്ന രോഗങ്ങൾ അവയ്ക്കുള്ള പരിഹാരങ്ങൾ കീടനാശിനികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു.

കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് കേരളത്തിൽ ധാരാളമായി വളരുന്നു. കുരുമുളകിന്റെ വിവിധ ഇനങ്ങളെ പറ്റിയും കൃഷിരീതിയെ പറ്റിയും മറ്റ് വ്യഞ്ജനങ്ങളേക്കാൾ വിശദമാക്കി പറഞ്ഞിരിക്കുന്നു.പുസ്തകത്തിൽ സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ സുഗന്ധവ്യജ്ഞനങ്ങളേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.വളരെ ലളിതമായ രീതിയിലുള്ള വിശദമായി വിവരങ്ങൾ വായിക്കുന്ന ഏതൊരാൾക്കും അതിന്റെ പ്രധാന്യം മനസിലാക്കി കൃഷി ചെയ്യുന്നതിനും സാധിക്കുന്നു.ഓരോ സുഗന്ധ വഞ്ജനങ്ങളുടെയും കളർ ചിത്രങ്ങൾ മനോഹരമായി നൽകിയിരിക്കുന്നത് ഓരോന്നിനെയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു.സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഭാഷ ശൈലി പുസ്തകത്തിലെ ഓരോ വരികളും ഓർത്തുവെക്കാൻ സഹായകമാകുന്നു.

പൂർവികർക്ക് വളരെ നന്നായിട്ട് അറിയാവുന്ന കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് എന്നൽ പുതിയ തലമുറക്ക് അന്യം നിന്ന് പോയിരിക്കുന്നു പ്രധാനപ്പെട്ട അറിവുകൾ പകർന്നു തരുന്നത് പുസ്തകത്തിന് സാധിച്ചിട്ടുണ്ട്

അസിൻ എൻ അരുൺ
7 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2022
ആസ്വാദന കുറിപ്പ്