മഴ വന്നു പുതുമഴ വന്നു
കുട്ടികൾ ഓടികളിച്ചു രസിക്കുന്നു
മാമരങ്ങൾ തുള്ളിക്കളിക്കുന്നു
തേൻ അരുവിയും കാട്ടാറും
തുള്ളിക്കളിച്ച് ഒഴുകുന്നു
പുത്തൻ ഉടുപ്പും പുതുവർണ്ണ
കുടയും ചൂടി കുഞ്ഞോമനകൾ
വിദ്യാലയ മുറ്റത്തെത്തുന്നു
ചാറ്റൽ മഴയിൽ ചങാതികളുമായി
തുള്ളിച്ചാടി രസിക്കുന്നു.
പൂന്തോട്ടത്തിൽ ചിത്രശലഭമായി
നനഞ്ഞു കുതിർന്നു നിൽക്കുന്നു.
ഈറൻ കാറ്റിൽ കുളിരോടെ കുഞ്ഞ്
മനസ്സുകൾ ആടിത്തിമിർത്ത് നടക്കുന്നു.