അമ്മ

അമ്മ എന്ന നന്മ മരം
വീടിൻ വിളക്കാണ്
അമ്മ തരും ചോറുരുള
എന്തു രുചിയാണ്
അമ്മ എന്ന സ്നേഹമധു
നുകരുവാൻ ഞാനുണ്ട്
അമ്മ തരും പൊന്നുമ്മ
എന്തു മധുരമാണ്
ആ സ്നേഹത്തിൽ നന്മയുണ്ട്
സാന്ത്വനമായ് അമ്മയുണ്ട്
സ്നേഹമെന്ന വാക്കിനർത്ഥം
എന്നും അമ്മ മാത്രം

 

മുഹമ്മദ് സയാൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത