കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ

   സ്കൗട്ട് & ഗൈഡ്സ
   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.
   സെൻറ് ബേസിൽ അസോസിയേഷൻ\
   ജൂണിയർ റെഡ്ക്രോസ്
   സ്കൗട്ട് & ഗൈഡ്
   സൗഹൃദ ക്ലബ്
   സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
   എ എസ് എ പി
   നാഷ്ണൽ സർവീസ് സ്കീം
   ലിറ്റിൽ കൈറ്റ്സ്
   പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങൾ
   സ്റ്റുഡന്റ്സ് കൗൺസിൽ
   ഒരു ജനാധിപത്യ രാജ്യമായ ഇ‍ന്ത്യയിലെ ഏതോരു പൗരനും ജനാധിപത്യത്തിന്റെ അർത്ഥവും വ്യാപ്തിയും അറിയുവാൻ ബാധ്യസ്ഥനാണ് . ഈ അറിവ് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ നേടുവാൻ സഹായകമായി തെര‍ഞ്ഞെടുപ്പിൻെറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകോണ്ട് എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തി ഇല്കഷൻ പൂർത്തിയാക്കുന്നു.
   ആർട്ട്സ് ക്ലബ്
   കലാപരവും സാംസ്കാരികവുമായ വിജ്‍ഞാനം പകർന്നു കൊടുക്കുവാൻ സഹായിക്കുന്നു. ജില്ലാ തലത്തിലും സെന്റ്റു തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു.
   ബാലജനസഖ്യം
   കുട്ടികളുടെ നേതൃത്വപാടവും, സേവനസന്നദ്ധത,കൂട്ടായ്മ എന്നീ ലക്ഷ്യങ്ങളെ വികസിപ്പിക്കുന്നതിനായി ബാലജനസഖ്യം പ്രവർത്തിച്ചു വരുന്നു.
   സോഷ്യൽ സയൻസ് ക്ലബ്
   വിദ്ധ്യർത്ഥികളിൽ സേവന തൽപരതയുംസഹജീവീ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്
   കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തേടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ എല്ലാ കുട്ടികൾക്കും ഹെൽത്ത് റെക്കോർഡ് നൽകിയിട്ടുണ്ട് . ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തി വരുന്നു.
   വായന ക്കൂട്ടം
   കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട് ഗ്രന്ഥപുര ,സാസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ സ്കൂളിൽ നടത്തി വരുന്നു.അക്ഷരപ്പുര/ ശ്രദ്ധ/ നവപ്രഭ/ വിദ്യാരംഗം യു.പി, എച്ച് . എസ് വിഭാഗത്തിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ക്കായി അക്ഷരപ്പുര എന്ന് പദ്ധതി രൂപികരിച്ച് നടപ്പിലാക്കി വരുന്നു. എട്ടാം ക്ലാസ്സിന് "ശ്രദ്ധ", ഒംബതാം ക്ലാസ്സിന് "നവപ്രഭ"എന്നി പ്രവർത്തനങ്ങളും, “മലയാള തിളക്കം" എന്നിവയും നടത്തി വരുന്നു. കുട്ടികളുടെ സാഹിത്യ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ "വിദ്യാരംഗം കലാ സാഹിത്യ വേദി"എന്ന പ്രവർത്തനവും നടത്തി വരുന്നു.
   ഫേസ് ബുക്ക് / യൂട്യൂബ്
   നവമാധ്യമായ ഫേസ് ബുക്കിൽ സ്കൂളിൻെറ പേരിൽ ഒരു പേജും,യൂട്യൂബിൽ സ്കൂൾ മികവുകൾ വീഡിയോകളായി അപ് ലോഡ് ചെയ്തു വരുന്നു.
   ഐ. ടി ക്ലബ്
   ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ "ലിറ്റിൽ കൈറ്റ്സ് " നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് .