കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ മഹാമാരി 2020
മഹാമാരി 2020
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് സ്പാനിഷ് ഫൂളൂവിന്ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ രോഗമായി തന്നെയാണ് കൊറോണ വൈറസ് എന്ന കോവിഡ് -19നിനെ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് .രോഗം പടരുന്നത് മൂലം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഈ വൈറസിന് മരുന്നു കണ്ടുപിടിക്കാത്തതിനാൽ നമ്മൾ തന്നെ ആവുന്ന ശുചിത്വം പാലിക്കുക .കൊറോണ വൈറസ് എന്ന മഹാമാരി പടരുന്നത് കൊണ്ട് ജനങ്ങളുടെ മരണസംഖ്യ വർധിക്കുകയാണ് .ഈ മഹാമാരി തടയുന്നതിനായി നമുക്ക് മുൻകരുതലുകളെടുക്കണം 'കണ്ണിലും മൂക്കിലും കൈകൊണ്ടു തൊടുന്ന പരമാവധി ഒഴിവാക്കുക ,ചൂട് വെള്ളം ധാരാളം കുടിക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ചുമയ്ക്കുമ്പോഴും ഉപയോഗിക്കുക ,പരമാവധി ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറുക ,ഒരാളോട് സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക’.2019ലെ പ്രളയ ദുരന്തം തരണം ചെയ്തതു പോലെ തന്നെ 2020ലെ ഈ മഹാമാരിയെയും തരണം ചെയ്യുാം.എല്ലാ പ്രതിസന്ധികളെയും ഒറ്റകെട്ടായി നേരിടാം. ഈ മഹാമാരിയെ നേരിടാൻ വേണ്ടി നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |