ദൈവത്തിന്റെ ദാനാമം
വിശ്വമഹാപ്രപഞ്ചത്തിൽ,
ഭൂമിദേവിതൻ മടിത്തട്ടിൽ
മരത്തകമുത്തായ ഉയർന്നു
നിൽക്കും മാനവമാതാവ്
പ്രകൃതി,
വൃക്ഷത്തോപ്പും പക്ഷികളും
ആഴമേറിയൊരാഴിയും
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
മാനവർ നമ്മൾ പ്രകൃതി
മാതാവിൻ മടിത്തട്ടിൽ
ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.