കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ പ്രകൃതി സ്നേഹം

പ്രകൃതി സ്നേഹം


      ഒരിടത്ത് രാമു എന്ന പത്തു വയസ്സുകാരൻ ഉണ്ടായിരുന്നു. അവൻ പഠിക്കാൻ മിടുക്കനായിരുന്നു. രാമു സ്കൂൾ വിട്ട് വന്ന ഉടനെ പന്ത് കളിക്കാൻ ഗ്രൗണ്ടിൽ പോവും. രാമുവിന് ഒരനുജൻ ഉണ്ട്, അപ്പു. അപ്പുവും രാമുവിന്റെ കൂടെ പന്ത് കളിക്കാൻ പോവും. രാമു നാലാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പു രണ്ടാം ക്ലാസ്സിലും. രാമു പറയുന്നത് അപ്പു അനുസരിക്കാറില്ല. പക്ഷേ അപ്പുവിന് രാമു എന്നുവെച്ചാൽ ജീവനാണ്,രാമുവിന് അപ്പുവിനെയും
      അപ്പുവും രാമുവും നടന്നിട്ടാണ് സ്കൂളിൽ പോവുക. അങ്ങനെ ഒരിക്കൽ അവർ രണ്ടുപേരും സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് അപ്പു ഒരു വടിയെടുത്ത് വഴിയിൽ ഉള്ള ചെടികളെയെല്ലാം അടിക്കുന്നു.ഇതു കണ്ട രാമു അപ്പുവിനോട് ചോദിച്ചു "അപ്പു, നീയെന്താ ഈ ചെയ്യുന്നത്? ചെടികളെ നശിപ്പിക്കരുത്, അത് വലുതായി വലിയ മരങ്ങൾ ആകും അവ നമുക്ക് തണൽ നൽകുന്നു, ശുദ്ധ വായു നൽകുന്നു, കായ്കനികൾ നൽകുന്നു അങ്ങനെ ഒരുപാട് ഉണ്ട്, എന്നാൽ അപ്പു ഏട്ടന്റെ വാക്കുകൾ ഒന്നും തന്നെ ചെവികൊണ്ടില്ല, അവൻ ചെയ്ത പ്രവർത്തി നല്ലതായി പറഞ്ഞു ;ചേട്ടാ, ഞാൻ നിർത്തില്ല ഞാൻ ചെയ്തത് നല്ലതല്ലേ? ഞാൻ ഈ ചെടികൾ വെട്ടി നശിപ്പിച്ചില്ലെങ്കിൽ പാമ്പുകൾ വസിക്കില്ലേ? അവ മനുഷ്യനെ ഉപദ്രവിക്കില്ലേ? രാമു ഒന്നും മിണ്ടിയില്ല രാമു വടിയെടുത്ത് അപ്പുവിനെ ചെറുതായി തല്ലി. അപ്പു വേദന കൊണ്ട് ഇങ്ങനെ പറഞ്ഞു "ആ ആ......... ചേട്ടൻ എന്താ കാണിച്ചത്? ഞാൻ അമ്മയോട് പറയും. അങ്ങനെ അവർ സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു
      രണ്ടുപേരും വീട്ടിലെത്തി, അപ്പു നടന്നതൊക്കെ അമ്മയോട് പറഞ്ഞു, നടന്നതൊക്കെ കേട്ട ശേഷം അമ്മ അപ്പുവിനോട് ചോദിച്ചു, "മോനെ ചേട്ടൻ നിന്നെ അടിച്ചപ്പോൾ നിനക്ക് വേദനിച്ചില്ലേ? അതുപോലെത്തന്നെയാണ് ചെടികൾക്കും വേദനയെടുക്കും. രാമു നിന്നോട് പറഞ്ഞപ്പോൾ നീ അനുസരിക്കാത്തതു കൊണ്ടാണ് അവൻ നിന്നെ തല്ലിയത്, അവൻ പറഞ്ഞതുപോലെ മരങ്ങളെ നാം സംരക്ഷിക്കണം നമുക്കു ചുറ്റിലുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവ സംരക്ഷിക്കുക ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ മരത്തൈകൾ നട്ടുവളർത്തണം . തൈ നട്ടാൽ പോര, അത് സംരക്ഷിക്കുകയും വേണം. അപ്പുവിന് മനസ്സിലായോ"? അപ്പു പിന്നെ ഒന്നും മിണ്ടിയില്ല
     

രൂപിക
6 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ