കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രധാന്യം

ശുചിത്വത്തിന്റെ പ്രധാന്യം


      ഒരു ഗ്രാമത്തിൽ വേലായുധൻ എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു. അയാൾക് ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. കാശിനാഥനും, കേശവനും. കാശിനാഥൻ വളരെ ശുചിത്വമുള്ള ആളായിരുന്നു. പക്ഷേ കേശവൻ അത്ര വൃത്തിയുള്ള ആളായിരുന്നില്ല അവരുടെ അമ്മ എപ്പോഴും അവരോട് ശുചിത്വത്തോടെ ജീവിക്കാൻ പറയലുണ്ടായിരുന്നു. കാശിനാഥൻ അമ്മ പറയുന്നതൊക്കെ കേൾക്കുമായിരുന്നു. എന്നാൽ കേശവൻ കാശിനാഥന് വിപരീതമായിരുന്നു.
      ഒരു ദിവസംഅച്ഛൻ ഇവരോട് പാടത്തു തൈ നടാൻ പറഞ്ഞു. കാശിനാഥനും, കേശവനും പാടത്ത് തൈ നടാൻ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കാശിനാഥനും കേശവനും ഭക്ഷണം കഴിക്കാൻ പോയി. കാശിനാഥൻ കൈയും, കാലും, മുഖവുമൊക്കെ സോപ്പും വെള്ളവും കൊണ്ട് വൃത്തിയായി കഴുകിയിട്ട് ഭക്ഷണം കഴിക്കാൻ ചെന്നു, കേശവൻ കൈയും കാലും മുഖവും വെറുതെ വെള്ളത്തിൽ നനച്ചിട്ട് ചോറ് കഴിക്കാൻ പോയി. കേശവന്റെ കയ്യിലും നഖത്തിലും ചെളി ഉണ്ടായിരുന്നത് അവൻ കണ്ടതേയില്ല. അവൻ ആ കൈ കൊണ്ട്തന്നെ ഭക്ഷണം കഴിച്ചു.
      കുറച്ചു ദിവസങ്ങൾക്കു ശേഷം കേശവന് ഒരു രോഗം പിടിപെട്ടു. പക്ഷേ അവന്റെ ജ്യേഷ്ഠനായ കാശിനാഥൻ വളരെ ആരോഗ്യവാനായിട്ടാണ് ഉള്ളത്. കേശവന് രോഗം കാരണം കുറെ കഷ്ടപ്പെട്ടു അങ്ങനെ അവൻ രോഗം മാറുവാൻ മരുന്നുകളും നല്ല ഭക്ഷണങ്ങളും ശുചിത്വവും ശീലമാക്കി.
      കേശവന്റെ മാറ്റം കണ്ട് അവന്റെ അമ്മ അവനോട് പറഞ്ഞു,
      "നമ്മൾ രോഗം വരാതിരിക്കാൻ ശുചിത്വം ശീലമാകേണ്ടതാണ്, അഥവാ നീ പണ്ടേ ശുചിത്വം ശീലമാക്കിയിരുന്നെങ്കിൽ നിനക്ക് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ശുചിത്വം ശീലമാക്കാൻ രോഗം വരുന്നത് വരെ കാത്തുനിൽകേണ്ട ആവശ്യമില്ല. നീ മാത്രം ശുചിയായാൽ പോരാ വീടും പരിസരവും ശുചിയാക്കണം ",
      ഇത്രയും പറഞ്ഞു കൊണ്ട് അമ്മ പുറത്തേക്ക് പോയി
      അപ്പോഴാണ് കേശവന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായത്, അന്ന് മുതൽ കേശവന് വളരെ വൃത്തിയുള്ള ഒരാളായി മാറി.

അമൃത പ്രിയ ഇ
6 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ