കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/വേഗമുറങ്ങൂ

വേഗമുറങ്ങൂ


വേഗമുറങ്ങൂ മകളേ, വെയിൽ
ചായുന്നു കൊന്നപ്പൂപോലെ
അമ്പിളി പൊൻതിടന്പേന്തും കരി
കൊന്പനായി രാത്രി വരുന്നു.
മാനും മുയലും ഉറങ്ങി കാടും
ആറും കടലുമടങ്ങി
പായലിൽ മീൻ മിഴി പൂട്ടി, നീല
കായലിൽ സ്വപ്നമായ്-
സൂര്യൻ
പക്ഷിയും പാട്ടും മടങ്ങി- കൂട്ടിൽ,
അക്ഷരം ഏട്ടിൽ മയങ്ങി.
നീ ഉറങ്ങുമ്പോൾ കിനാവിൽ- കൊടും
പോർനിലം പൂക്കളമാകും. അമ്മയില്ലാത്തവർക്കെല്ലാം- അപ്പോൾ
അമ്മയായ് ഞാൻ നിലവാകും
വറ്റു പുഴയിൽ നീർപാടും, തളിർ
മുറ്റും ഉണങ്ങിയ കാട്ടിൽ
വേഗമുറങ്ങൂ മകളേ, രാവിൻ
പൂമരം പൂത്തുലഞ്ഞു
കാറ്റിൻ ചുമലിയെ-
കാണാച്ചെണ്ട
ചാറ്റൽമഴ തനിരസം
വേഗമുറങ്ങൂ മകളേ, വേഗം
വേഗമുറങ്ങൂ മലരേ.....

ഫാത്തിമ ടി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത