കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാവിപത്ത്

മഹാവിപത്ത്


     ഒരിടത്ത് ഒരു ഗ്രാമത്തിൽ കുഞ്ഞുണ്ണി എന്ന ഒരു കർഷകൻ താമസിക്കുന്നുണ്ടായിരുന്നു .അദ്ദേഹം ഒരു നല്ല കർഷകനായിരുന്നു . മാത്രമല്ല അദ്ദേഹം ഒരു ദാനശീലനും കൂടി ആയിരുന്നു . അദ്ദേഹത്തിന് മൂന്ന് മക്കൾ ഉണ്ട്. ഒരു പെണ്ണും 2 ആൺമക്കളും ആണ്. അദ്ദേഹം കഷ്ടപ്പെട്ട് പണി എടുത്ത് 3 മക്കളെയും പഠിപ്പിച്ച് ജോലിയാക്കി വിദേശത്തേക്ക് പറഞ്ഞയച്ചു . വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന് വളരെ പ്രായമായി . ദാനശീലനായ കുഞ്ഞുണ്ണി തൻ്റെ തോട്ടത്തിലുള്ള വിളകൾ മറ്റുള്ളവർക്ക് കൊടുക്കുമായിരുന്നു . ഒരു ദിവസം കുഞ്ഞുണ്ണി തൻ്റെ മക്കളെ വിളിച്ചു പറഞ്ഞു ' ഈ അവധിക്കാലം തൻ്റെ കൂടെ ചിലവഴിക്കണമെന്ന്. പിന്നെയാണ് കൊറോണ എന്ന മഹാവിപത്ത് രാജ്യത്ത് ഉടനീളം വന്നത്. അങ്ങനെ കുഞ്ഞുണ്ണി ഒരു വീട്ടിൽ കുറച്ച് വിളകൾ നൽകാൻ പോയി .കുറച്ച് ദിവസം കഴിഞ്ഞ് കുഞ്ഞുണ്ണിക്ക് അമിതമായ ക്ഷീണവും അതികഠിനമായ പനിയും ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു .അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി അപ്പോഴാണ് അദ്ദേഹമറിഞ്ഞത് തനിക്ക് കൊറോണ എന്ന മഹാ രോഗം പിടിപെട്ടെന്ന് .കുഞ്ഞുണ്ണി ഇനി കുറച്ച് ദിവസം മാത്രമേ ജീവിക്കുമെന്ന് ഡോക്ടർ വിധി എഴുതി .കുഞ്ഞുണ്ണി ഡോക്ടറോട് തൻ്റെ അവസാനത്തെ ഒരു ആഗ്രഹം പറഞ്ഞു ' തൻ്റെ മക്കളേയും പേരക്കുഞ്ഞുങ്ങളെയും കാണണം ' അപ്പോൾ ഡോക്ടർ പറഞ്ഞു നിങ്ങളുടെ മക്കളല്ലാം വിദേശത്തല്ലേ അതുകൊണ്ട് വിദേശത്തല്ലാം കൊറോണ കാരണം ലോക് ഡൗൺ ആണ് മാത്രമല്ല അവരോട് സമ്പർക്കത്തിൽ ഏർപ്പെട്ടാൽ അവർക്കും രോഗം വരും.പിറ്റേ ദിവസം സങ്കടങ്ങളും ആഗ്രങ്ങളല്ലാം ഒതുക്കി അദ്ദേഹം അന്ത്യശ്വാസം വലിച്ചു .
      ഈ മഹാവിപത്ത് നമ്മുടെ ജീവിതത്തിൻ്റെ ആഗ്രഹങ്ങൾക്കല്ലാം വിലങ്ങുതടിയായി മാറുന്നു .
     

ആര്യനന്ദ
5 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ