കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഒന്നായിപ്പൊരുതാം

ഒന്നായിപ്പൊരുതാം


ചൈനയിൽ നിന്ന് വിനോദസഞ്ചാരിയായി ഇതാവന്നു കൊറോണ .
കേരളത്തിലെ ജില്ലകൾ മുഴുവൻ കയറി - ഇറങ്ങി അതിഥിയായി നിൽക്കുന്നു.
ജനങ്ങളെയെല്ലാ० ഭീതിയിലാഴ്ത്തി തെക്ക് - വടക്ക് പായുന്നു.
ദിനങ്ങൾതോറും ലക്ഷക്കണക്കിനു ആളുകളെ അവൻ തന്റെ വലയിൽ വീഴ്ത്തുന്നു.
ജാതി - മത ഭേദമില്ലാതെ അവനു മുന്നിൽ നാം തുല്യർ.
ധനികനെന്നില്ല ദരിദ്രനെന്നില്ല അവനു മുന്നിൽ നാം സമന്മാർ.
ഒറ്റക്കെട്ടായി ജാഗ്രതയോടെ തുരത്താം നമുക്കീ ദുരന്തത്തെ.
നാം ഒന്നായി നേരിടുമിവനെ ഭൂമിയിൽ നിന്നും ഓടിക്കു०.
ഇനിയൊരു ദുരിതം വരാതിരിക്കാൻ കഴിവതും നമ്മൾ പ്രയത്നിക്കും.
ഇതിനെ അതിജീവിക്കാൻ നമ്മൾക്കും സാധിക്കും.
ഇനി ഒരു തലമുറയ്ക്കും ഇങ്ങനെയൊരു ദുരിതം
വരാതിരിക്കട്ടെ.
ഇത് നമുക്കൊരു പാഠമായിതീരട്ടെ.

നവശ്രീ കെ കെ
9 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത